കാണാതായ വനം വാച്ചറെ കണ്ടെത്താൻ നാളെ വരെ തെരച്ചിൽ തുടരും
May 16, 2022
2 minutes Read

സൈലന്റ് വാലി സൈരന്ദ്രിയിൽ കാണാതായ വനം വാച്ചറെ കണ്ടെത്താൻ നാളെ വരെ വനത്തിൽ തിരച്ചിൽ തുടരും. പ്രത്യേക സംഘം അന്വേഷണം ഏകോപിപ്പിക്കുന്നുണ്ട്. തമിഴ്‌നാട് വനമേഖലയിലേക്കും രാജന് വേണ്ടിയുളള തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. ( search for silent valley forest watcher )
രാജന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. വാച്ചറെ വന്യമൃഗങ്ങൾ ആക്രമിച്ചിരിക്കാൻ സാധ്യതയില്ലെന്ന് തന്നെയാണ് വിദഗ്ദർ വ്യക്തമാക്കുന്നത്. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം.
രാജന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായാണ് സുഹൃത്തുക്കൾ പറയുന്നത്. അടുത്ത മാസം 11ന് രാജന്റെ മകളുടെ വിവാഹമാണ്.
Story Highlights: search for silent valley forest watcher
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement