Advertisement

അസമിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 8 മരണം; പരീക്ഷകൾ മാറ്റി

May 17, 2022
Google News 8 minutes Read
flood caused havoc in assam two lakh people affected

അസമിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം എട്ടായി. 26 ജില്ലകളിലായി നാല് ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചതായി അധികൃതർ അറിയിച്ചു. അസമിലും മേഘാലയയിലും പലയിടത്തും റോഡ്, റെയിൽവേ ട്രാക്കുകൾ ഒലിച്ചുപോയി. 40,000 ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

തെക്കൻ അസമിലെ കച്ചാർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരും, ദിമ ഹസാവോ, ലഖിംപൂർ ജില്ലകളിലെ മണ്ണിടിച്ചിലിൽ അഞ്ച് പേരും മരിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എഎസ്ഡിഎംഎ) അറിയിച്ചു. കച്ചാറിൽ ആറ് പേരെ കാണാതായതായി. 24 ജില്ലകളിലെ 811 വില്ലേജുകളിലായി 2,02,385 പേരെ ദുരന്തം ബാധിക്കുകയും 6,540 വീടുകൾക്ക് ഭാഗികമായും പൂർണമായും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി എഎസ്ഡിഎംഎ അറിയിച്ചു.

ക്യാച്ചർ, ദിമ ഹസാവോ, ഹൗജെ, ചാരെഡിയോ, ദരംഗ്, തേമാജി, ദിബ്രുഗർ, ബജാലി, ബക്‌സ, ബിശ്വനാഥ്, ലഖിംപൂർ എന്നീ ജില്ലകളെയാണ് ദുരന്തം കൂടുതലായി ബാധിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ അസം മുഖ്യമന്ത്രിയുമായി പ്രളയക്കെടുതിയെക്കുറിച്ച് ചർച്ച നടത്തി. പ്രളയം ബാധിച്ച അസമിന് സാധ്യമായ എല്ലാ സഹായവും കേന്ദ്ര സർക്കാർ നൽകുമെന്ന് അമിത് ഷാ പറഞ്ഞു.

അസമിൽ ബുധനാഴ്ച മുതൽ ആരംഭിക്കുന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ (ക്ലാസ് 11) പരീക്ഷകൾ ഭാഗികമായി നിർത്തിവച്ചു. ശനിയാഴ്ച വരെ നടക്കേണ്ട ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചതായി അസം ഹയർ സെക്കൻഡറി എജ്യുക്കേഷൻ കൗൺസിൽ (എഎച്ച്എസ്സിഇ) ചൊവ്വാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.

Story Highlights:

Story Highlights: flood caused havoc in assam two lakh people affected

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here