എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ വസ്ത്രം വലിച്ചുകീറി ബൂട്ടിട്ട് ചവിട്ടി പൊലീസ്; ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം പള്ളിക്കത്തോടില്‍ സംഘര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥിയെ ബൂട്ടിട്ട് ചവിട്ടി. വിദ്യാര്‍ത്ഥികള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുന്നതിനിടെയായിരുന്നു പൊലീസിന്റെ നടപടി. പൊലീസ് വിദ്യാര്‍ത്ഥിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുകയുമായിരുന്നു. പൊലീസ് വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐടിഐയിലെ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ശേഷം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. എസ്എഫ്‌ഐ പ്രവത്തകര്‍ രണ്ട് കൂട്ടമായി തിരിഞ്ഞ് ഏറ്റമുട്ടുകയായിരുന്നെന്നാണ് വിവരം.
സംഘര്‍ഷം നടന്നയുടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരാളെ മര്‍ദിക്കുന്നത് കണ്ട പൊലീസ് ആ കൂട്ടത്തെ അവിടെ നിന്നും നീക്കി മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി ബൂട്ടിട്ട് ചവിട്ടിയെന്നാണ് ആരോപണം. നിരവധി വിദ്യാര്‍ത്ഥികളെ പൊലീസ് ലാത്തികൊണ്ട് മര്‍ദിച്ചെന്നും പരാതിയുണ്ട്.
Story Highlights: police beat sfi activist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here