കഴിഞ്ഞ വർഷം എത്തിയത് രണ്ടുകോടി 91 ലക്ഷം യാത്രക്കാർ; “ഏറ്റവും തിരക്കുള്ള വിമാനത്താവളം” എന്ന പദവി നിലനിർത്താൻ ദുബായ്…

ആരെയും അതിശയിപ്പിക്കുന്ന കാഴ്ചകൾ, ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾ, നിറങ്ങളുടെ രാത്രികൾ വിശേഷണങ്ങൾ മതിവരാത്ത നഗരമാണ് ദുബായ്. വിജയങ്ങളുടെയും ഉയർച്ചയുടെയും കഥകൾ നിരവധി പറയാനുണ്ട് ഈ നഗരത്തിന്. ലോകത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളം എന്ന പദവി ഇത്തവണയും നിലനിർത്തുമെന്ന് ദുബായ് വിമാനത്താവളം നിലനിർത്തുമെന്നും ദുബായ് എയർപോർട്ട് ഡപ്യൂട്ടി സിഇഒ ജമാൽ അൽ ഹായി വ്യക്തമാക്കി. കൊവിഡ് ഭീഷണി ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നും അതുകൊണ്ടു തന്നെ ഇത്തവണയും ഈ നേട്ടം സാധ്യമാകുമെന്നും വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച എയർപോർട്ട് ഷോയിൽ പ്രസംഗിക്കവെ അദ്ദേഹം വ്യക്തമാക്കി.
വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള ലോകത്തെ ഏറ്റവും വലിയ എയർപോർട്ട് ഷോയാണ് ഇപ്പോൾ ദുബായിൽ നടക്കുന്നത്. രണ്ടുകോടി 91 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വർഷം വിമാനത്താവളത്തിൽ എത്തിയത്. ആളുകളുടെ ജീവന് സംരക്ഷണം നൽകിക്കൊണ്ടും കൊവിഡ് സമയത്ത് വ്യവസായ മേഖലയ്ക്ക് ഉണ്ടായ വെല്ലുവിളികൾ ശരിയായ നടപടികൾ കൊണ്ട് നേരിട്ടതുമാണ് ഈ നേട്ടങ്ങൾക്ക് സഹായകമായത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡിന് ശേഷം ദുബായിൽ ഡ്രോണുകളുടെ ഉപയോഗത്തിൽ പതിമടങ്ങ് വർധനവാണ് ഉണ്ടായിരിക്കുന്നത്. 20000 സ്വകാര്യ ഡ്രോൺ ഉപയോക്താക്കളാണുള്ളതെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ എയർ നാവിഗേഷൻ ആൻഡ് എയറോ ഡ്രോം ഡിപ്പാർട്മെന്റ് സീനിയർ ഡയറക്ടർ മുഹമ്മദ് ഫൈസൽ ദൊസ്സാരി വ്യക്തമാക്കി.
നാളെ സമാപിക്കുന്ന ഷോയിൽ വ്യോമയാന വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന ലോകത്തെങ്ങുമുള്ള ഏറ്റവും പുതിയ പദ്ധതികൾ പ്രദർശിപ്പിക്കുന്നുണ്ട്. 20 ലേറെ രാജ്യങ്ങളിൽ നിന്നുള്ള 150 പ്രദർശകരും ഈ മേഖലയിൽ നിന്നുള്ള 4500ൽ ഏറെ പ്രഫഷനലുകളും ഷോയിൽ പങ്കെടുക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന ഗ്ലോബൽ എയർപോർട്ട് ലീഡേഴ്സ് ഫോറത്തിൽ 40 ഏവിയേഷൻ, എയർപോർട്ട് തലവന്മാർ സംബന്ധിക്കുന്നു.
Story Highlights: Dubai keeps rank as world’s busiest international airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here