‘ഓ ക്യാപ്റ്റൻ, മൈ ക്യാപ്റ്റൻ’; സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് മഞ്ഞപ്പടയോടുള്ള സ്നേഹം, ആരാധകന്റെ കത്തിന് മറുപടിയുമായി ധോണി…

നിരവധി ആരാധകരുള്ള ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ്. പക്ഷെ ആരാധകരെ നിരാശരാക്കിയുള്ള പ്രകടനമാണ് ഈ ഐപിഎല്ലിൽ ടീം കാഴ്ചവെച്ചത്. എങ്കിലും ടീമിനെ കയ്യൊഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആരാധകർ. ആരാധകൻ അയച്ച ഹൃദ്യമായി കത്തിന് ധോണി മറുപടി നൽകിയതോടെ മഞ്ഞപ്പടയോടുള്ള സ്നേഹം സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ആരാധകരുടെ ഹൃദയത്തിലാണ് മഞ്ഞപ്പടയുടെ സ്ഥാനമെന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണ്ടെന്ന് ആരാധകർ തെളിയിച്ചു കഴിഞ്ഞു.
ഒരു മോശം പ്രകടനത്തിലും മഞ്ഞപ്പടയെ ഉപേക്ഷില്ലെന്നും ധോണി ക്യപ്റ്റനായി വീണ്ടുമെത്തിയത് ടീമിന് കൂടുതൽ കരുത്ത് പകരുമെന്നും ആരാധകൻ കത്തിൽ കുറിച്ചു. ‘ക്രിക്കറ്റർ എന്ന നിലയിലും വ്യക്തി എന്ന നിലയിലും ധോണി എന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ധോണി എന്ന ക്യാപ്റ്റനിൽ നിന്നും മാത്രമല്ല വ്യക്തിയിൽ നിന്ന് ഞാൻ ഏറെ കാര്യങ്ങൾ പഠിച്ചു. അവയിൽ പലതും ജീവിതത്തിൽ പ്രാവർത്തികമാക്കി. താങ്കളാണ് എന്റെ പ്രചോദനം’- ആരാധകൻ കത്തിൽ എഴുതി.
കത്തിന് ധോണിയുടെ മറുപടി കൂടി ആയതോടെ സോഷ്യൽ മീഡിയയിൽ മഞ്ഞപ്പടയോടുള്ള സ്നേഹം കുന്നുകൂടുകയാണ്. ടീമിനെ പ്രശംസിച്ചും ധോണിക്ക് പിന്തുണയർപ്പിച്ചും അയച്ച കത്ത് അല്പം തളർന്നു നിൽക്കുന്ന സമയത്ത് ടീമിന് കൂടുതൽ പ്രചോദനമാകും. ആരാധകന്റെ കത്ത് ചെന്നൈ ടീം ട്വീറ്റ് ചെയ്‌തതോടെ ടീമിനോടുള്ള സ്നേഹം കമന്റുകളായുമെത്തി.
Words from the ? framed for life &
— Chennai Super Kings (@ChennaiIPL) May 17, 2022
signed with 7⃣ove!#SuperFans #WhistlePodu #Yellove ? pic.twitter.com/cpYgyTxBOI
‘ഓ ക്യാപ്റ്റൻ, ഞങ്ങളുടെ ക്യാപ്റ്റൻ…താങ്കളെപ്പോലെ ഒരാൾ ഇനിയൊരിക്കലും വരില്ല’- ആരാധകന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റ് ആയിരിക്കുകയാണ്. കത്ത് ഫ്രെയിം ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രവൃത്തി ആരാധകരെ മുഴുവൻ സന്തോഷിപ്പിച്ചിരിക്കുകയാണ്. ഫ്രെയിം ചെയ്ത കത്തിൽ ‘നന്നായി എഴുതി’ എന്ന ധോണിയുടെ സ്വന്തം കൈപ്പടയിൽ എഴുതിയ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. കൂടുതൽ ആരാധകരും എംഎസ് ധോണിയെ പ്രശംസിച്ചും ടീം തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയും പ്രകടപ്പിച്ച് കമന്റുകൾ രേഖപ്പെടുത്തി. ഐപിഎലിൽ 13 മത്സരങ്ങളിൽ നിന്ന് നാല് ജയവുമായി ഒൻപതാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്‌സ് ഉള്ളത്.
Story Highlights: Fan’s Heartwarming Letter To MS Dhoni Goes Viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here