കനത്ത മഴ; വീടുകൾ തകർന്നവർക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി

കനത്ത മഴയിലും കാറ്റിലും വീട് തകർന്ന കുടുംബങ്ങൾക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. 25,000 രൂപയാണ് അടിയന്തിര ധനസഹായമായി സർക്കാർ നൽകുക. ബംഗളൂരുവിലാണ് ശക്തമായ മഴയിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്.
ദുരന്തബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബുധനാഴ്ച സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് സഹായം അനുവദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബംഗളൂരുവിൽ പൈപ്പ്‌ലൈൻ നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന രണ്ട് വിവിധ ഭാഷാ തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Also: കോൺഗ്രസിന് തിരിച്ചടി; ഹാർദിക് പട്ടേൽ പാർട്ടി വിട്ടു
സംസ്ഥാനത്തിന്റെ തീരമേഖലകളിൽ വലിയ മഴയാണ് ലഭിക്കുന്നത്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ നിരവധി പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
Story Highlights: Karnataka CM announces ₹25,000 compensation for flooded homes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here