‘ആരോപണങ്ങൾ ഉന്നയിക്കുന്നത് കുഞ്ഞിനെ തരാതിരിക്കാൻ’; ഒളിവിലുള്ള മെഹ്‌നാസ് 24നോട്

വ്‌ളോഗർ റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ തന്നെ വേട്ടയാടുന്നുവെന്ന് ഭർത്താവ് മെഹനാസ് ട്വന്റിഫോറിനോട്. തെറ്റായ കാര്യങ്ങളാണ് തന്നെകുറിച്ച് പ്രചരിക്കുന്നതെന്നും റിഫ പോയശേഷം മാനസികമായി തളർന്നനിലയിലാണുള്ളതെന്നും മെഹ്നാസ് പറയുന്നു. ( mehnas about rifa murder )
‘കുഞ്ഞിനെ കാണണമെന്ന് പറഞ്ഞിട്ടും അവർ സമ്മതിക്കുന്നില്ല. കുഞ്ഞിനെ പോലും കാണാൻ അനുവദിച്ചില്ല. റിഫയുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചതാണ്. എന്നാൽ ഇപ്പോൾ തോന്നുന്നു തെറ്റിദ്ധാരണയല്ല, അവർ കുഞ്ഞിനെ തരാൻ പറ്റാത്തതിനാൽ മുനഃപൂർവം ചെയ്യുന്നതാണെന്ന്. റിഫയുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. സ്വന്തം ഭാര്യയെ തൂക്കി കൊന്നയാൾ എന്നൊക്കെയാണ് പറയുന്നത്. ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലാൻ നോക്കിയെന്നും. ഇതനോടൊന്നും മറുപടി പറയാൻ ഇല്ല. പോലീസിലും കോടതിയിലും വിശ്വാസമുണ്ട്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്’ – മെഹനാസ് 24 നോട് പറഞ്ഞു.
മെഹ്നാസ് നിലവിൽ ഒളിവിലാണ്. ഈ മാസം 20നാണ് മെഹ്നാസിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
മാർച്ച് 1നാണ് വ്‌ളോഗർ റിഫ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ വച്ച് ഫോറൻസിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്. പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തിൽ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.
ഈ ആവശ്യത്തെ തുടർന്ന് റിഫയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്തിരുന്നു. പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത റിഫയുടെ മൃതദേഹം ഈ മാസം ഏഴിനാണ് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. റിഫ തൂങ്ങി മരിച്ചതാണെന്നാണ് റീ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെയും നിഗമനം. റിഫ മെഹ്നുവിൻറെ കഴുത്തിൽ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവെക്കുന്നതാണ് പോസ്റ്റ് മോട്ടത്തിലെ കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഫൊറൻസിക് സംഘം അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പിക്ക് കൈമാറി. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്.
Story Highlights: mehnas about rifa murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here