Advertisement

വിവാഹം കഴിക്കുമ്പോൾ റിഫ പ്രായപൂർത്തിയായിരുന്നില്ല; ഭർത്താവ് മെഹ്നാസിനെതിരെ പോക്‌സോ കേസ് കൂടി രജിസ്റ്റർ ചെയ്തു

August 4, 2022
Google News 1 minute Read
mehnas arrested under pocso act

മരിച്ച വ്‌ളോഗർ റിഫയുടെ ഭർത്താവ് മെഹ്നാസിനെതിരെ പോക്‌സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. കോഴിക്കോട് കാക്കൂർ പൊലീസ് മെഹ്നാസിനെ അറസ്റ്റ് ചെയ്തു. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂർത്തിയായില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്.

പ്രായപൂർത്തിയാകുന്നതിന് മുൻപ് വിവാഹം കഴിപ്പിച്ചതിന്
റിഫയുടെ മാതാപിതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. റിഫയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് മെഹ്നാസിനെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്.

കാസർഗോഡ് ചെറുവത്തൂർ സ്വദേശി മെഹ്നാസിനെ ഇന്ന് പുലർച്ചെയാണ് കോഴിക്കോട് കാക്കൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മെഹ്നാസ് വിവാഹം കഴിക്കുമ്പോൾ റിഫയ്ക്ക് 18വയസ് തികഞ്ഞിട്ടില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബന്ധുക്കളെയും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് പോക്സോ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് വിവാഹം ചെയ്തത് എന്നാണ് റിഫയുടെ മാതാപിതാക്കൾ മൊഴി നൽകിയത്. റിഫയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മെഹ്നസിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ മെഹ്നസ് നൽകിയ മുൻ‌കൂർ ജാമ്യപേക്ഷ ഹൈകോടതിയുടെ പരിഗണനയിലാണ്. മാർച്ച്‌ ഒന്നിനാണ് റിഫയെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ചു മറവു ചെയ്യുകയും ചെയ്തു. പിന്നീട് സംശയം തോന്നിയ രക്ഷിതാക്കൾ പരാതി നൽകിയപ്പോഴാണ് റിഫയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌ മോർട്ടം നടത്തിയത്. തൂങ്ങി മരണം ആണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌.

Story Highlights: mehnas arrested under pocso act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here