Advertisement

കുത്തബ് മിനാര്‍ വിക്രമാദിത്യന്റെ സംഭാവന; നിര്‍മിച്ചത് സൂര്യനെ നോക്കാന്‍; വാദവുമായി മുന്‍ എഎസ്‌ഐ ഓഫിസര്‍

May 18, 2022
Google News 3 minutes Read

കുത്തബ് മിനാര്‍ നിര്‍മിച്ചത് വിക്രമാദിത്യനാണെന്ന വാദവുമായി മുന്‍ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ മേധാവി. കുത്തബ്ദീന്‍ ഐബക്കാണ് കുത്തബ് മിനാര്‍ നിര്‍മിച്ചതെന്ന വാദത്തെ പൂര്‍ണമായി തള്ളിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സൂര്യനെ നിരീക്ഷിക്കുന്നതിനാണ് വിക്രമാദിത്യന്‍ കുത്തബ് മിനാര്‍ നിര്‍മിച്ചതെന്നാണ് എഎസ്‌ഐ മുന്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മയുടെ വിശദീകരണം. (Qutb Minar was built by Raja Vikramaditya to observe the sun says ex asi officer)

കുത്തബ് മിനാര്‍ സത്യത്തില്‍ ഒരു സണ്‍ ടവര്‍ ആയിരുന്നെന്നാണ് ധരംവീര്‍ ശര്‍മയുടെ കണ്ടെത്തല്‍. അഞ്ചാം നൂറ്റാണ്ടിലാണ് മിനാറിന്റെ നിര്‍മാണം നടന്നത്. ഇത് സംബന്ധിച്ച എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും ധരംവീര്‍ ശര്‍മ അവകാശപ്പെടുന്നു.

സൂര്യനെ നോക്കുന്നതിനാണ് ഈ നിര്‍മിതി 25 ഇഞ്ച് ചരിച്ച് നിര്‍മിച്ചതെന്നും ഇദ്ദേഹം പറയുന്നു. സൂര്യന്‍ ഭ്രമണം ചെയ്യുന്നതനുസരിച്ച് നിഴലുകള്‍ മാറുന്നത് കുത്തബ് മിനാറില്‍ നിന്ന് കൃത്യമായി നീരീക്ഷിക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. കുത്തബ് മിനാറിന്റെ നിര്‍മാണത്തിന് പിന്നില്‍ കൃത്യമായ ശാസ്ത്ര തത്വമുണ്ടെന്നും വിക്രമാദിത്യന്‍ ഇതെല്ലാം പഠിച്ച് മനസിലാക്കിയിരുന്നെന്നും ധരംവീര്‍ ശര്‍മ പറഞ്ഞു.

Story Highlights: Qutb Minar was built by Raja Vikramaditya to observe the sun: Ex-ASI officer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here