2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമിടാൻ ബിജെപി; ഉന്നതതല നേതൃയോഗം ഇന്ന് മുതൽ

കോൺഗ്രസിന്റെ ഉദയ്പൂർ ചിന്തൻ ശിബിരത്തിന് പിന്നാലെ, 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമിടാൻ ബിജെപി. ഉന്നതതല നേതൃയോഗം ഇന്ന് മുതൽ ശനിയാഴ്ച വരെ ജയ്പൂരിൽ നടക്കും. ( bjp highlevel meeting today )
രാജ്യത്താകമാനമുള്ള ഭാരവാഹികൾ മൂന്ന് ദിവസത്തെ യോഗങ്ങളിൽ പങ്കെടുക്കും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ചയാകും. മോദി സർക്കാരിന്റെ എട്ടാം വാർഷികാഘോഷത്തിനായുള്ള ഒരുക്കങ്ങൾ വിലയിരുത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വിഡിയോ കോൺഫറൻസിംഗ് മുഖേന പാർട്ടി ഭാരവാഹികളെ അഭിസംബോധന ചെയ്യും. ബിജെപി ദേശീയ നിർവാഹക സമിതിയും നാളെ ചേരുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തെ പാർട്ടിയുടെ പ്രവർത്തനം വിലയിരുത്തും. അടുത്ത വർഷത്തേക്കുള്ള റോഡ് മാപ്പ് തയാറാക്കുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.
Story Highlights: bjp highlevel meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here