പരിസ്ഥിതി പുനസ്ഥാപനം: ദ്വിദിന ദേശീയ ശില്‍പശാലയ്ക്ക് ഇന്ന് തുടക്കം

‘വനങ്ങള്‍ ജലത്തിനായി’ എന്ന വിഷയത്തിലധിഷ്ഠിതമായ പരിസ്ഥിതി പുനസ്ഥാപനം ദ്വിദിന ദേശീയ ശില്‍പശാല ഇന്നും നാളെയും തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര വനം-പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ്, അന്താരാഷ്ട്രാ വികസനത്തിനായുള്ള അമേരിക്കന്‍ ഏജന്‍സിയുടെ ഇന്ത്യന്‍ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഫോറസ്റ്റ് പ്ലസ് 2.0 പ്രോഗ്രാം, കെഎഫ്ആര്‍ഐ, സി.ഡബ്യുആര്‍ഡിഎം എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംസ്ഥാന വനം-വന്യജീവി വകുപ്പാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.
ശില്‍പശാലയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. യുഎസ്‌ഐഡി വികസിപ്പിച്ച ഫോറസ്റ്റ് മാനേജ്‌മെന്റ് ടൂളുകളുടെയും സെമിനാര്‍ സ്മരണിക പോസ്റ്റല്‍ കവറിന്റെയും പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ അധ്യക്ഷനായിരിക്കും. ശില്‍പശാലയുടെ ഒന്നാം ദിനമായ ഇന്ന് രാവിലെ പത്തരയ്ക്ക് ആരംഭിക്കുന്ന ടെക്‌നിക്കല്‍ സെഷനില്‍ കേന്ദ്ര വനം-പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയും കേന്ദ്ര വനം വകുപ്പ് ഡയറക്ടര്‍ ജനറലുമായ ചന്ദ്രപ്രകാശ് ഗോയല്‍ മോഡറേറ്ററായിരിക്കും.
ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ടെക്‌നിക്കല്‍ സെഷനില്‍ വിവിധ വിഷയങ്ങളില്‍ ഹിമാചല്‍ പ്രദേശ് മുന്‍ പിസിസിഎഫ് ഡോ.സഞ്ജീവ പാണ്ഡേ, കാമ്പ സിഇഓ സുഭാഷ് ചന്ദ്ര, ഐജിഎന്‍എഫ്എ ഡയറക്ടര്‍ ഭരത് ജ്യോതി, ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യ ഡപ്യൂട്ടി ഡയറക്ടര്‍ കമല്‍ പാണ്ഡേ, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ജി.ഗോപകുമാരന്‍ നായര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു മണി വരെ നടക്കുന്ന സെഷനില്‍ സംസ്ഥാന ഉന്നത വിദ്യഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കള്‍ , വിവിധ സംസ്ഥാന വനം വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ സംവദിക്കും. കാമ്പ സിഇഓ സുഭാഷ് ചന്ദ്ര മോഡറേറ്ററായിരിക്കും.പിസിസിഎഫ് (പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ്) ഡി.ജയപ്രസാദ് സഹ മേഡറേറ്ററാകും.
വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന സെഷനില്‍ ഐഎഫ്ജി ആന്റ് ടിബി ഡയറക്ടര്‍ ഡോ.സി.കുഞ്ഞിക്കണ്ണന്‍ ചര്‍ച്ച നയിക്കും. വനം-പരിസ്ഥിതി പുനസ്ഥാപനപരമായ വിവിധ വിഷയങ്ങളില്‍ വിദഗ്ധരായ പി.എന്‍.ഉണ്ണികൃഷ്ണന്‍, ഡോ.ഇ.വി.അനൂപ്(കോളജ് ഓഫ് ഫോറസ്ട്രി ഡീന്‍ ), ഡോ.അനിത (കെഎഫ്ആര്‍ഐ സീനിയര്‍ സയന്റിസ്റ്റ്) , ഡോ.ടി.കെ.ഹൃദിക് (സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് സിഇഓ),ഡോ.പി.സുജനപാല്‍(കെഎഫ്ആര്‍ഐ സീനിയര്‍ സയന്റിസ്റ്റ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
Story Highlights: environmental restoration two day national workshop begins today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here