Advertisement

മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നതിന് സമം: ഇ.പി.ജയരാജൻ

May 19, 2022
3 minutes Read
cm equivalent to insulting Kerala
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തിന്റെ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നതിന് സമമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. കോൺഗ്രസിന്റെ സമുന്നത നേതാവായ മണിശങ്കർ അയ്യർ പ്രധാനമന്ത്രിയെ ‘നീചൻ’ എന്ന് വിളിച്ചതിന് അദ്ദേഹത്തിനെതിരെ നടപടിയെടുത്ത പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്. എന്നാൽ രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിരിന് ശേഷം കോൺഗ്രസ് ആർക്കും എന്തും പറയാൻ അനുമതി നൽകിയോ എന്നും അദ്ദേഹം ചോദിച്ചു ( cm equivalent to insulting Kerala ).

പരാജയഭീതി പൂണ്ട കോൺഗ്രസ് കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസിന്റെ പല നേതാക്കളും ട്വന്റി-ട്വന്റി നേതാക്കളെ മോശമായി ചിത്രീകരിച്ചു. ഇപ്പോൾ അവർക്ക് മുന്നിൽ സഹായിക്കണം എന്ന് പറഞ്ഞ് നിൽക്കുകയാണ്.

ആം ആദ്മി പാർട്ടിയാണ് പഞ്ചാബിലും ഡൽഹിയിലും കോൺഗ്രസിനെ തോൽപ്പിച്ചത്. ഇപ്പോൾ തൃക്കാക്കരയിൽ അവരുടെ പിന്തുണ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളം സംസ്കാരമുള്ള ഒരു ജനതയുടെ നാടാണ്. ഇതിനെക്കുറിച്ചൊക്കെ നിരീക്ഷിക്കാനും അഭിപ്രായം പറയാനുമൊക്കെ കഴിവുള്ള ജനങ്ങളാണ് ഇവിടെയുള്ളത്. കരേളം സമ്പൂർണ സാക്ഷരതയുള്ള നാടാണ്. ന്യൂ ജനറേഷൻ ഹൈലി എജൂക്കേറ്റഡാണ്. ആ ജനത ഇയെല്ലാം മനസിലാക്കും. പ്രസംഗം നടത്തി പ്രകോപിപ്പിച്ച് രാജ്യത്ത് സംഘർഷം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ മുഖ്യമന്ത്രി ചങ്ങല പൊട്ടിച്ച നായയെപ്പോലെ നടക്കുകയാണ് എന്നായിരുന്നു സുധാകരന്റെ പരാമർശം.

Read Also: കെപിസിസി പ്രസിഡന്റിനെതിരായ കേസ്; കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

സിപിഐഎം പ്രവര്‍ത്തകന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കെ.സുധാകരന് എതിരെ കേസെടുത്തത്. ഐപിസി 153 അനുസരിച്ചാണ് കേസ്. വിവാദ പരാമര്‍ശം പിന്‍വലിച്ച കെ.സുധാകരന്റെ രാഷ്ട്രീയ മര്യാദ തിരിച്ചും കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് സിപിഐഎം തയാറല്ല എന്നതിന്റെ സൂചനയാണ് നിലവിലെ കേസ് നടപടി.

‘ചങ്ങലപൊട്ടിയ നായ’ എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമര്‍ശം. ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജ്, പി രാജീവ് എന്നിവര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ കെ സുധാകരന്‍ പരാമര്‍ശം പിന്‍വലിക്കുകയും ചെയ്തു. ‘മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തെല്ലാം പദങ്ങളാണ് മലയാളത്തിന് നല്‍കിയിട്ടുള്ളത്? കുലംകുത്തി, നികൃഷ്ടജീവി, മുതലായ പ്രയോഗങ്ങളെല്ലാം മലയാളത്തിന് മുഖ്യമന്ത്രി നല്‍കിയ സംഭാവനയാണ്. ഇങ്ങനെയുള്ള മുഖ്യമന്ത്രിക്ക് ഞാന്‍ പറഞ്ഞ ഉപമ കേട്ട് അദ്ദേഹത്തെ ഞാന്‍ നായയെന്ന് വിളിച്ചതായി തോന്നിയെങ്കില്‍ ഞാന്‍ പരാമര്‍ശം പിന്‍വലിക്കുന്നു. മുഖ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്ന ഒരു വാക്കും ഞാന്‍ ഉപയോഗിച്ചിട്ടില്ല’. സുധാകരന്‍ പറഞ്ഞു.

കെ.സുധാകരന് എതിരെ കേസ് എടുത്തത് ഇരട്ട നീതിയെന്ന് ലീഗ് നേതാവ് എം.കെ.മുനീര്‍ പറഞ്ഞു. പി.ടി.യെ അപമാനിച്ച എം.എം.മണിക്ക് എതിരെ കേസ് എടുത്തില്ല. കേസ് എടുക്കല്‍ ഒരു ഭാഗത്ത് മാത്രം ആവരുത്. ഇത് നീതിയല്ല. കേസെടുത്തത് തൃക്കാക്കരയെ ബാധിക്കില്ലെന്നും മുനീര്‍ പറഞ്ഞു.

Read Also: മുഖ്യമന്ത്രിക്കെതിരെയുള്ള വിവാദ പരാമര്‍ശം; സുധാകരന്‍ എന്തും പറയാന്‍ മടിയില്ലാത്തയാളെന്ന് എം.എം.മണി

മുഖ്യമന്ത്രിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനമാണ് എം.എം.മണി നടത്തിയത്. സുധാകരന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തയാളാണ്. രാഷ്ട്രീയ മര്യാദക്ക് നിരക്കാത്ത പെരുമാറ്റമാണുണ്ടായത്. കെ.സുധാകരന്‍ പറഞ്ഞത് അങ്ങേയറ്റത്തെ അസംബന്ധമെന്നും എം.എം.മണി പറഞ്ഞു.

ഭീഷണി മുഴക്കി കെപിസിസി പ്രസിഡന്റ് ആയ ആളാണ്. കെപിസിസി പ്രസിഡന്റാക്കിയില്ലെങ്കില്‍ താന്‍ ബിജെപിയില്‍ കൂടുമെന്ന് സോണിയാ ഗാന്ധിയോട് പറഞ്ഞയാളാണ്. അവര് പേടിച്ച് അയാളെ ആക്കിയതാണ്. കെപിസിസി പ്രസിഡന്റ് ആയശേഷം തനിസ്വഭാവം കാണിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ധീരജ് കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇരന്നു വാങ്ങിയതാണെന്നാണ്. രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്ത പെരുമാറ്റം യുഡിഎഫില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും എം.എം.മണി പറഞ്ഞു.

Story Highlights: Insulting the Chief Minister is equivalent to insulting Kerala: EP Jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement