Advertisement

ഓറഞ്ച് അലേർട്ടുകൾ പിൻവലിച്ചു; ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് മാത്രം

May 19, 2022
Google News 2 minutes Read
rain

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ടുകൾ പിൻവലിച്ചു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടായിരിക്കുമെന്നും നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. ( Orange alerts withdrawn )

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 12 ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. പത്തനംതിട്ട മുതൽ കാസർ​കോട് വരെയുള്ള ജില്ലകളിലായിരുന്നു ഓറാഞ്ച് അലേർട്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. നാളെയോടെ മഴ കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ടുകൾ പിൻവലിച്ചത്.

Read Also: സംസ്ഥാനത്ത് മഴമുന്നറിയിപ്പ് പുതുക്കി; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ തകർത്തതോടെ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. കൊച്ചി -കളമശേരി- വി.ആർ തങ്കപ്പൻ റോഡിൽ 60 ലധികം വീടുകളിലാണ് വെള്ളം കയറിയത്. ഫയർഫോഴ്‌സ് സ്‌കൂബ ഉപയോഗിച്ചാണ് ആളുകളെ മാറ്റുപ്പാർപ്പിച്ചത്. കോഴിക്കോട് കൊയിലാണ്ടി പൊയിൽക്കാവ് ദേശീയപാതയിൽ മരം കടപുഴകി വീണിരുന്നു. പുലർച്ചെ നാലുമണിയോടെയാണ് ലോറിക്ക് മുകളിലേക്ക് മരം വീണത്. അപകടത്തിൽ ആർക്കും പരുക്കില്ല. ഏഴു മണിയോടെ മരം മുറിച്ച് ക്രെയിന്റെ സഹായത്തോടെ എടുത്ത് മാറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതക്കുരുക്കുണ്ടായി.

മഴ ശക്തമായതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളും തുറന്നിരുന്നു. രാവിലെ എട്ടു ഷട്ടറുകള്‍ ഒരു മീറ്ററും രണ്ട് ഷട്ടറുകള്‍ 50 സെന്റീ മീറ്ററും ഉയര്‍ത്തിയിരുന്നു. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് 15 ഷട്ടറുകളും തുറന്നത്. സമീപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടർ നാളെ മുതൽ 26 വരെയുള്ള ദിവസങ്ങളിൽ വിവിധ സമയങ്ങളിൽ തുറക്കുമെന്നും അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായാണ് ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുക്കുന്നത്. കല്ലാർ, ചിന്നാർ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാ​ഗ്രത പുലർത്തണം.

Story Highlights: Orange alerts withdrawn

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here