ഹൈദരാബാദില്‍ ദുരഭിമാനക്കൊല; 21കാരനെ ഭാര്യവീട്ടുകാര്‍ നടുറോഡില്‍ കുത്തിക്കൊന്നു

ഹൈദരാബാദിലെ ബീഗം ബസാറില്‍ യുവാവിനെ നാട്ടുകാര്‍ക്ക് മുന്നിലിട്ട് കുത്തിക്കൊന്നു. ഇതരജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് 21കാരനായ നീരജ് പന്‍വാറാണ് കൊല്ലപ്പെട്ടത്. നീരജിനെ ഭാര്യവീട്ടുകാര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ബീഗം ബസാറിലെ നടുറോഡില്‍ വച്ച് യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. തിരക്കേറിയ തെരുവിലിട്ട് ഒന്നിലേറെത്തവണ നീരജിനെ അക്രമികള്‍ കുത്തുകയായിരുന്നു. നീരജും പിതാവുമൊത്ത് ബസാറിലെ ബന്ധുവിന്റെ കടയില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സംഭവം.
Read Also: മഹാരാഷ്ട്രയിൽ ദുരഭിമാനക്കൊല; ഗർഭിണിയെ കഴുത്തറുത്ത് കൊന്നു
ഒരു വര്‍ഷം മുന്‍പാണ് നീരജ് മറ്റ് ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ടുമാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. ബീഗം ബസാറില്‍ കച്ചവടം നടത്തുകയാണ് നീരജ്. വിവാഹത്തിന് മുന്‍പ് നീരജിന്റെ പ്രണയ ബന്ധത്തെ എതിര്‍ത്തവര്‍ തന്നെയാണ് മകനെ ആക്രമിച്ചതെന്ന് നീരജിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights: 21 year old man stabbed and died over inter-caste marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here