കൊച്ചിയില്‍ മേയ് 23 മുതല്‍ ക്ലൗണിങ് വര്‍ക്ക്‌ഷോപ്പ് ഒരുങ്ങുന്നു

രസ തീയറ്റര്‍ കളക്ടീവും സ്‌പേസ് ഓഫ് ആക്ട് തീയറ്ററും ചേര്‍ന്ന് കൊച്ചിയില്‍ മേയ് 23 മുതല്‍ 27 വരെ 5 ദിവസം നീണ്ടുനില്‍ക്കുന്ന ക്ലൗണിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. നടനും നാടകപ്രവര്‍ത്തകനുമായ അജിത്‌ലാല്‍ ശിവലാല്‍ ആണ് വ്യത്യസ്തമായ അനുഭവകളരി നയിക്കുന്നത്.
ജീവിതത്തിലെ തിരക്കുകളിലും സമൂഹത്തിന്റെ ചട്ടകൂടുകളിലും നിര്‍മ്മിതമായ മുഖംമൂടികളെ കളികളിലൂടെയും ക്ലൗണിങ്, ഫിസിക്കല്‍ തീയറ്റര്‍, ഇപ്രോവൈസേഷനുകളിലൂടെയും വ്യക്തികളുടെ എറ്റവും സത്യസന്ധമായ വികാരങ്ങളെ ആഴത്തില്‍ അറിഞ്ഞു സ്വതന്ത്രമായ് തന്റെ പ്രേക്ഷകരോട് പങ്കുവെയ്ക്കുകയാണ് ക്ലൗണ്‍ ചെയ്യുന്നത്. ഉറങ്ങിക്കിടക്കുന്ന സ്വാതന്ത്രത്തിന്റെ അന്വേഷണം കൂടിയാണ് ശില്പശാല.
Read Also: കാണികളെ ത്രസിപ്പിക്കുന്ന ഉടൽ; ഇന്ദ്രൻസിന്റെ കലക്കൻ പ്രകടനം
നടന്മാര്‍ക്കും കലാ പ്രവര്‍ത്തകര്‍ക്കും കലയിലൂടെ ജീവിതത്തെ അറിയാന്‍ ശ്രമിക്കുന്നവര്‍ക്കും ശില്പശാലയുടെ ഭാഗമാകാം. 8891471419 എന്ന നമ്പറില്‍ രജിസ്‌ട്രേഷന് ബന്ധപ്പെടാം.
Story Highlights: clouning workshop in kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here