Advertisement

ഷോര്‍ട്‌സ് ധരിക്കുന്നതില്‍ അന്നവളെ എല്ലാവരും വിലക്കി; ഇന്ന് ലോക ചാമ്പ്യനായി; നിഖത് സരീന്റെ പിതാവ്

May 20, 2022
Google News 2 minutes Read
nikhat zareen

വനിതകളുടെ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടി അഭിമാനമായി മാറിയിരിക്കുന്നു നിഖത് സരീന്‍. മുന്‍ ഫുട്‌ബോള്‍ താരവും ക്രിക്കറ്റ് താരവുമായ മുഹമ്മദ് ജമീലിന്റെ നാല് പെണ്‍മക്കളില്‍ ഒരാളാണ് നിഖത്. മൂന്നുപേരില്‍ ഒരാളുടെ ഭാവി കായികരംഗത്ത് തന്നെയായിരിക്കണമെന്ന് അച്ഛന്‍ ആദ്യമേ തീരുമാനിച്ചു. അങ്ങനെ മൂന്നാമത്തെ മകളായ നിഖതിനെ അത്‌ലറ്റിക്‌സിലേക്ക് പ്രോത്സാഹിപ്പിച്ചു. കഠിനായ പരിശ്രമങ്ങൡലൂടെ ഒട്ടേറെ നേട്ടങ്ങള്‍ അവള്‍ സ്വന്തമാക്കി. 14ാം വയസില്‍ ലോക യൂത്ത് ബോക്‌സിംഗ് ചാമ്പ്യനുമായി.

സ്‌പോര്‍ട്‌സില്‍ പെണ്‍കുട്ടികള്‍ ഷോര്‍ട്ട്‌സും ട്രെയിനിംഗ് ഷര്‍ട്ടും ധരിക്കണമെന്ന് നിര്‍ബന്ധിതമായതോടെ ജമീലിന്റെ വീട്ടുകാര്‍ക്ക് അത് സ്വീകരിക്കുക എളുപ്പമായിരുന്നില്ല. പലരില്‍ നിന്നും പലവിധ എതിര്‍പ്പുകള്‍ ഉണ്ടായി. എന്നാല്‍ മാതാവ് പര്‍വീണ്‍ സുല്‍ത്താനയും പിതാവും അവളുടെ സ്വപ്നത്തെ പിന്തുണച്ചതോടെ, തുര്‍ക്കിയിലെ ഉല്‍കു ഡെമിറിനെ പരാജയപ്പെടുത്തി 2011ല്‍ തുര്‍ക്കിയിലെ ലോക യൂത്ത് ചാമ്പ്യനായി നിഖത്. 15 വര്‍ഷം സൗദി അറേബ്യയില്‍ സെയില്‍സ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്ന ജമീല്‍, മകളുടെ ഭാവി മാത്രം കണക്കിലെടുത്ത് കുടുംബസമേതം നിസാമാബാദിലേക്ക് കുടിയേറുകയായിരുന്നു.

Read Also: ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയ്ക്ക് സ്വർണം

ജമീലിന്റെ മറ്റ് രണ്ട് പെണ്‍മക്കളും പഠിച്ച് ഡോക്ടര്‍മാരായി. എന്നാല്‍ ഇതിനൊന്നും എതിര്‍പ്പില്ലാത്ത, ബന്ധുക്കള്‍ ഷോര്‍ട്‌സ് ധരിച്ചുള്ള ഇനത്തിലേക്ക് നിഖത് പോകുന്നതിനെ ശക്തമായി എതിര്‍ത്തു. പക്ഷേ മാതാപിതാക്കളുടെ ശക്തമായ പിന്തുണയോടെ നിഖത് തന്റെ ഭാവി പടുത്തുയര്‍ത്തി. ഇന്നവള്‍ ലോകചാമ്പ്യനായി. പിതാവ് മുഹമ്മദ് ജമീല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

52 കിലോ വിഭാഗം ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ജിത്‌പോങ് ജുതാമസിനെ പരാജയപ്പെടുത്തിയാണ് നിഖത് സരീന്‍ സ്വര്‍ണം നേടിയത്. തെലങ്കാനയിലെ നിസാമാബാദ് സ്വദേശിയാണ് ഇരുപത്തിയഞ്ചുകാരിയായ നിഖത്. ഇതോടെ ലോക കിരീടം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാ ബോക്‌സറായി നിഖത് മാറി.

Story Highlights: Don’t wear shorts they would tell Nikhat today she is a world champion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here