Advertisement

തെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയുടെ കൂടുതല്‍ ശ്രദ്ധ ദക്ഷിണേന്ത്യക്ക് അനിവാര്യം; ഡി.കെ ശിവകുമാര്‍

May 20, 2022
Google News 2 minutes Read
Priyanka Gandhi to concentrate on South too says dk shivakumar

പ്രിയങ്ക ഗാന്ധിയുടെ പ്രവര്‍ത്തനം ദക്ഷിണേന്ത്യയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍. അടുത്ത വര്‍ഷം കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ ആവശ്യം.

ഈ വരുന്ന ജൂണ്‍ പത്തിന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി കര്‍ണാടകയില്‍ നിന്ന് മത്സരിക്കണമെന്ന ആവശ്യം കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഡി.കെ ശിവകുമാറിന്റെ പ്രതികരണം.

ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മികച്ച രീതിയില്‍ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചെന്നും അതേരീതിയില്‍ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ ദക്ഷിണേന്ത്യയില്‍ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ബാധയൊഴിപ്പിക്കലിന്‍റെ പേരിൽ മന്ത്രവാദിയുടെ ക്രൂര ചികിത്സ; യുവതി ആശുപത്രിയിൽ

രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു പാരമ്പര്യമുണ്ടെന്നും ദേശീയ നേതൃത്വം പറയുന്നത് അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Priyanka Gandhi to concentrate on South too says dk shivakumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here