Advertisement

മധ്യവയസ്കന്റെ വൃക്കയിൽ നിന്ന് നീക്കം ചെയ്‌തത് 206 കല്ലുകൾ!

May 21, 2022
Google News 1 minute Read

ഹൈദരാബാദിലെ അവെയർ ഗ്ലെനീഗിൾസ് ഗ്ലോബൽ ആശുപത്രിയിൽ നടത്തിയ ശസ്‌ത്രക്രിയയിൽ 56വയസുകാരന്‍റെ വൃക്കയിൽ നിന്ന് നീക്കം ചെയ്‌തത് 206 കല്ലുകൾ. നൽഗൊണ്ട സ്വദേശി വീരമല്ല രാമലക്ഷ്‌മയ്യയുടെ വൃക്കയിൽ നിന്നാണ് 206 കല്ലുകൾ നീക്കംചെയ്‌തത്. 2022 ഏപ്രിൽ 22നാണ് ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയ്‌ക്കായി എത്തുന്നത്. ആറ് മാസമായി അരക്കെട്ടിന്‍റെ ഇടതുഭാഗത്ത് കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹം ചികിത്സ തേടിയത്.

മുമ്പ് ഒരു പ്രാദേശിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടിയ വീരമല്ലയ്‌ക്ക് അവിടെ നിന്ന് ലഭിച്ച മരുന്നുകൾ താത്കാലിക ആശ്വാസം മാത്രമേ നൽകിയിരുന്നുള്ളൂ. വേനൽക്കാലത്തെ വർധിച്ച ചൂടുമൂലം വേദന സഹിക്കാനാവാതെ വന്നതോടെയാണ് ഇദ്ദേഹം അവെയർ ഗ്ലെനീഗിൾസ് ഗ്ലോബൽ ആശുപത്രിയിലെത്തിയത്.

Read Also: രണ്ട് വൃക്കകളും തകരാറി​ലായ യുവതിക്ക് തുണയായി എം.എ. യൂസഫലി

അൾട്രാസൗണ്ട് സ്‌കാനിങ്ങിൽ വീരമല്ല രാമലക്ഷ്‌മയ്യയുടെ ഇടത് വൃക്കയിൽ നിരവധി കല്ലുകൾ ഉള്ളതായി കണ്ടെത്തി. ഒരു മണിക്കൂറിലധികം നീണ്ട കീ ഹോൾ ശസ്‌ത്രക്രിയയിലൂടെയാണ് രോഗിയുടെ വൃക്കയിൽ നിന്നും 206 കല്ലുകൾ നീക്കം ചെയ്തത്. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം രോഗം പൂർണമായും ഭേദമായാണ് വീരമല്ല ആശുപത്രി വിട്ടത്.

ഇത്രയധികം കല്ലുകൾ രോ​ഗിയുടെ വൃക്കയിലുണ്ടെന്ന് സിടി കെയുബി സ്‌കാനിങ്ങിൽ തന്നെ സ്ഥിരീകരിച്ചിരുന്നതായി ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റ് യൂറോളജിസ്റ്റ് ഡോ. പൂല നവീൻ കുമാർ പറഞ്ഞു. വേനൽക്കാലത്ത് ഉയർന്ന താപനില മൂലം നിർജലീകരണം അനുഭവപ്പെടുന്നത് സാധരണമാണെന്നും ഇത് മൂത്രത്തിൽ കല്ല് രൂപപ്പെടാൻ കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: 206 stones removed from middle-aged man’s kidney!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here