Advertisement

രാജീവിന്റെ ചരമവാർഷികത്തിൽ ‘വിവാദ’ ട്വീറ്റുമായി അധീർ രഞ്ജൻ ചൗധരി

May 21, 2022
Google News 2 minutes Read
Adhir Ranjan Chowdhury says Twitter account hacked after controversial tweet

തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. ന്യൂഡൽഹി സൗത്ത് അവന്യൂ പൊലീസിൽ പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനത്തിൽ അധീർ രഞ്ജൻ ചൗധരി പങ്കുവച്ച ട്വീറ്റ് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിൻ്റെ ആരോപണം.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചിത്രവും ‘ഒരു വലിയ മരം വീഴുമ്പോൾ ഭൂമി കുലുങ്ങും’ എന്ന കുപ്രസിദ്ധമായ പ്രസ്താവനയും സഹിതമുള്ള ഇൻഫോഗ്രാഫിക് ആണ് കോൺഗ്രസ് നേതാവ് പോസ്റ്റ് ചെയ്തത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് 1984ലെ സിഖ് വംശഹത്യയെ ന്യായീകരിച്ച് രാജീവ് ഗാന്ധി നടത്തിയ പ്രസ്താവനയാണിത്. ട്വീറ്റ് വിവാദമായതോടെ പോസ്റ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചു.

വിവാദ ട്വീറ്റ് അക്കൗണ്ടിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. പകരം രാജ്യത്തിന്റെ വികസനത്തിൽ മനുഷ്യവിഭവശേഷിയുടെ പങ്കിനെ പറ്റിയുള്ള രാജീവിൻ്റെ വാക്കുകൾ രണ്ടാമത് ട്വീറ്റ് ചെയ്തു. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവിന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹത്തിൻ്റെ അനുയായികൾ ആരോപിക്കുന്നു.

Story Highlights: Adhir Ranjan Chowdhury says Twitter account hacked after controversial tweet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here