എംബാപ്പെ റയലിലേക്കില്ല; പിഎസ്ജിയുമായി മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടു എന്ന് റിപ്പോർട്ട്

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്കില്ലെന്ന് റിപ്പോർട്ട്. താരം ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജെർമനുമായി കരാർ പുതുക്കിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് വർഷത്തേക്കാണ് എംബാപ്പെ പിഎസ്ജിയുമായി കരാർ പുതുക്കിയത്. ഈ ആഴ്ച തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചന.
വരുന്ന സീസണു മുന്നോടിയായി എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, പിഎസ്ജി നൽകിയ കരാർ എംബാപ്പെ സ്വീകരിക്കുകയായിരുന്നു.
Story Highlights: Mbappe chooses PSG over Real Madrid
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here