‘ചുരുങ്ങിയത് മൂന്ന് വർഷം കൂടിയെങ്കിലും കളിക്കളത്തിൽ തുടരും’; ശിഖർ ധവാൻ

ചുരുങ്ങിയത് മൂന്ന് വർഷം കൂടിയെങ്കിലും താൻ കളി തുടരുമെന്ന് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ടി-20 ക്രിക്കറ്റിൽ താൻ മികച്ച പ്രകടനങ്ങളാണ് നടത്തുന്നതെന്നും അതുകൊണ്ട് തന്നെ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ധവാൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
“എൻ്റെ അനുഭവസമ്പത്തുകൊണ്ട് ഇനിയും ടി-20യിൽ സംഭാവനകൾ നൽകാനാവുമെന്ന് ഞാൻ കരുതുന്നു. ഞാൻ ടി-20യിൽ നന്നായി കളിക്കുന്നുണ്ട്. ഏത് റോളിലും ഞാൻ മികച്ച പ്രകടനം നടത്തുന്നു. ഐപിഎൽ ആയാലും ആഭ്യന്തര മത്സരങ്ങളായാലും സ്ഥിരത പുലർത്താൻ എനിക്ക് കഴിയുന്നുണ്ട്. സ്ഥിരതയെന്നാൽ തുടരെ ഫിഫ്റ്റികളും സെഞ്ചുറികളും അടിക്കുന്നതല്ല, വലിയ സ്കോറുകൾ ഇടക്കിടെ കണ്ടെത്തുന്നതാണ്.”- ധവാൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
Story Highlights: playing three years Shikhar Dhawan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here