Advertisement

അസമിലും ഉത്തരാഖണ്ഡിലും ദുരിതപ്പെയ്ത്ത്

May 22, 2022
Google News 1 minute Read
assam uttarakhand deadly downpour

അസമിലും ഉത്തരാഖണ്ഡിലും ദുരിതപ്പെയ്ത്ത് തുടരുന്നു. അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. ഉത്തരാഖണ്ഡിൽ അടുത്ത നാല് ദിവസം അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. ( assam uttarakhand deadly downpour )

ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയിൽ അസമിലെ 32 ജില്ലകളിലെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. എന്നാൽ മഴയുടെ തീവ്രത കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവ്ഗാവ് ജില്ലയിൽ മാത്രം മൂന്നര ലക്ഷത്തിലധികം
പേരെയാണ് പ്രളയം ബാധിച്ചത്.

മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിൽ മണ്ണിടിച്ചിൽ രൂക്ഷമാണ്. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ഡെറാഡൂണിലും, നൈനിറ്റാളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന മേഖലകളിലുള്ളവർ സുരക്ഷിത
സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് മുന്നറിയിപ്പ്.

Story Highlights: assam uttarakhand deadly downpour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here