Advertisement

ബിജെപി എംപി തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്

May 22, 2022
Google News 2 minutes Read
arjun

ബം​ഗാളിലെ ബാരക്പൂർ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എം പി അർജുൻ സിങ് ഉടൻ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കൂടിയാണ് അർജുൻ സിങ്. അഭിഷേക് ബാനർജിയുമായി കൂടിക്കാഴ്ച നടത്തുകയാണ് അദ്ദേഹം.

Read Also: എളമരം കടവ് പാലത്തിൽ ജനകീയ ഉദ്ഘാടനം നടത്തി ബിജെപി

8 മാസത്തിനിടെ തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തുന്ന രണ്ടാമത്തെ എംപിയാണ് അർജുൻ സിംങ്. 2019 ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് അർജുൻ സിങ് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. അർജുൻ സിങ്ങിന് പിന്നാലെ നിരവധി നേതാക്കൾ തൃണമൂലിൽ തിരിച്ചെത്തും എന്നാണ് സൂചന.

Story Highlights: BJP MP Arjun Singh to join Trinamool Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here