സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറ് മരണം

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറ് മരണം. പാലക്കാടും കോഴിക്കോടുമാണ് അപകടം. പാലക്കാട് മുടപ്പല്ലൂരിൽ ബസ്സും ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കിഴക്കഞ്ചേരിക്ക് സമീപം പിക്കപ്പ് വാനും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് വയസുകാരൻ മരിച്ചു. വടകര കെ.ടി ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ട് പേർ മരിച്ചു. ( kerala accident 6 dead )
വടകര കെടി ബസാറിൽ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്നും മടങ്ങുകയായിരുന്നു സംഘം സഞ്ചരിച്ച സ്‌കോർപിയോ വാഹനം കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന കോഴിക്കോട് സ്വദേശി രാജേഷും ഗിരിജയുമാണ് മരിച്ചത്. തകർന്ന കാറിൽ നിന്ന് നാട്ടുകാർ എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലത്തിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന കുട്ടികൾ ഉൾപ്പടെ ഏഴുപേരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.
പാലക്കാട് മുടപ്പല്ലൂരിൽ ബസ്സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ആലപ്പുഴ അർത്തുങ്കൽ സ്വദേശിയായ പൈലി, റോസ്ലി, ഗീവർഗീസ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Read Also: തൃശൂരിലും വടകരയിലും വാഹനാപകടം; നാല് പേര്‍ മരിച്ചു
പാലക്കാട് കിഴക്കഞ്ചേരിക്ക് സമീപം വാഹനാപകടത്തിൽ രണ്ട് വയസുകാരൻ മരിച്ചു. അജിനേഷ് ആണ് മരിച്ചത്. പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം.
Story Highlights: kerala accident 6 dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here