Advertisement

എളമരം കടവ് പാലം ജനകീയമായി ഉദ്ഘാടനം ചെയ്യുന്നത് നല്ലകാര്യം; ബിജെപിയെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

May 22, 2022
Google News 1 minute Read
riyas muhammed

എളമരം കടവ് പാലത്തിൽ ജനകീയ ഉദ്ഘാടനം നടത്തിയ ബിജെപിയെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. എളമരം കടവ് പാലം ജനകീയമായി ഉദ്ഘാടനം ചെയ്യുന്നത് നല്ല കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം ജനകീയ പരിപാടികൾ നടത്തുന്നതിൽ യാതൊരു കുഴപ്പവുമില്ല. സിസിആർഎഫ് ഫണ്ടിനെ വേണമെങ്കിൽ കേന്ദ്ര ഫണ്ടാണെന്ന് പറയാമെന്നും വിവിധ സ്ഥലങ്ങളിൽനിന്നും പിരിച്ചെടുക്കുന്ന ഫണ്ടാണ് അതെന്നും മന്ത്രി വ്യക്തമാക്കി.

ചാലിയാറിന് കുറുകേ നിർമ്മിച്ച എളമരം കടവ് പാലത്തിൽ ബിജെപി ജനകീയ ഉദ്ഘാടനം നടത്തിയിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തിങ്കളാഴ്ച പാലത്തിന്റെ ഉദ്ഘാടനം നടത്താനിരിക്കവേയാണ് ബിജെപി പുതിയ നീക്കവുമായെത്തിയത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി നിർദേശിച്ചതുപ്രകാരമാണ് ഇവിടെ പാലം പണിയാൻ സംസ്ഥാനസർക്കാർ കേന്ദ്രത്തിന് അപേക്ഷ നൽകിയതെന്ന് ജനകീയ ഉദ്ഘാടനത്തിനു നേതൃത്വം കൊടുത്ത ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞു.

Read Also: കൂളിമാട് പാലത്തിന്റെ തകർച്ച; വീഴ്ച്ച കണ്ടെത്തിയാൽ കർശന നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി 35 കോടി രൂപ ഫണ്ട് ഉപയോഗിച്ചാണ് പാലം നിർമിച്ചത്. പാലത്തിന്റെ നിർമാണോദ്ഘാടനം അന്നു മന്ത്രി കെ.ടി. ജലീലാണ് നടത്തിയത്. തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽനിന്ന് ബിജെപി നേതാക്കളെ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് നേതാക്കൾ ജനകീയ ഉദ്ഘാടനം നടത്തിയത്.

തിങ്കളാഴ്ച പാലം ഉദ്ഘാടനം ചെയ്യാൻ എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് വരുന്ന മന്ത്രിക്കെതിരെയുള്ള പ്രതിഷേധമായാണ് ജനകീയ ഉദ്ഘാടനം നടത്തിയതെന്നും സജീവൻ പറഞ്ഞു. കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിനു കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

Story Highlights: Minister Mohammad Riyaz mocks BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here