Advertisement

മോദി സര്‍ക്കാരിനെതിരെ ദേശീയബദല്‍; കെ.സി.ആറിന്റെ ഭാരതയാത്ര തുടരുന്നു

May 22, 2022
Google News 2 minutes Read
national alternative against modi government kcr agenda

നരേന്ദ്രമോദി സര്‍ക്കാരിന് എതിരായ ദേശീയ ബദല്‍ രൂപീകരിക്കാന്‍ ലക്ഷ്യംവെച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഭാരത യാത്ര തുടരുന്നു. ഇന്ന് ഛണ്ഡീഗഡില്‍ സന്ദര്‍ശനം നടത്തുന്ന കെ.സി.ആര്‍, വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കും കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കര്‍ഷകരുടെ കുടുംബങ്ങള്‍ക്കും പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യും.

കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ കെ.സി.ആര്‍ യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Read Also: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ട്വന്റി-20-ആം ആദ്മി നിലപാട് ഇന്നറിയാം

പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ബിഹാര്‍, കര്‍ണാടക, തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെയ് 30 വരെ ചന്ദ്രശേഖര റാവു സന്ദര്‍ശനം നടത്തും. രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി പ്രതിപക്ഷത്തിന് പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണ് അദ്ദേഹത്തിന്റെ ആദ്യ അജണ്ട.

Story Highlights: national alternative against modi government kcr agenda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here