ജോ ജോസഫിന് വോട്ടുചെയ്യണം; വീടുകൾ കയറി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രചാരണം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനായി വീടുകയറി വോട്ടുചോദിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. തൃക്കാക്കര മണ്ഡലത്തിന്റെ വികസനത്തിന് എൽഡിഎഫിന് വോട്ട് ചെയ്യണമെന്ന് ചുള്ളിക്കാട് വോട്ടർമാരോട് അഭ്യർഥിച്ചു.(balachandran chullikkad joins ldf campaign in thrikkakkara)
മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന്റെ പൊതുവായ ആവശ്യം നടപ്പാകണമെങ്കിൽ എൽഡിഎഫ് ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ എന്ന നിലയിലും അനുഭാവി എന്ന നിലയിലുമാണ് പ്രചാരണത്തിൽ പങ്കെടുത്തതെന്നും എല്ലാ തെരഞ്ഞെടുപ്പിലും എൽഡിഎഫിനായി പ്രവർത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also: വിഭജനത്തിൽ വേർപിരിഞ്ഞു; നീണ്ട 75 വർഷത്തിന് ശേഷം ജനിച്ച മണ്ണിലേക്ക് തിരിച്ചെത്തി മുംതാസ്…
എളമക്കര മേനോൻപറമ്പ് മേഖലയിലാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക പ്രവർത്തകരുടെ പ്രചാരണം നടന്നത്. മാധ്യമപ്രവർത്തകൻ എൻ മാധവൻകുട്ടി, അസി. പ്രൊഫസർ വി ആർ പ്രമോദി, പൊന്നാനി എംഎൽഎ നന്ദകുമാർ എന്നിവരും പ്രചാരണത്തിൽ പങ്കെടുത്തു. വീടുകൾ കയറിയായിരുന്നു പ്രചാരണം.
Story Highlights: balachandran chullikkad joins ldf campaign in thrikkakkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here