Advertisement

ഗ്യാന്‍വാപി: വിശദമായ വാദം ആരംഭിക്കുന്നത് സംബന്ധിച്ച് കോടതി നാളെ ഉത്തരവിറക്കും

May 23, 2022
Google News 2 minutes Read

ഗ്യാന്‍വാപി കേസില്‍ ആരുടെ ഭാഗം ആദ്യം കേള്‍ക്കണമെന്ന കാര്യത്തില്‍ വാരണസി ജില്ല കോടതി നാളെ തീരുമാനമെടുക്കും. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നത് സംബന്ധിച്ച് കോടതി നാളെ ഉത്തരവ് പുറപ്പെടുവിക്കും. സര്‍വെ റിപ്പോര്‍ട്ടിന്മേല്‍ ആദ്യം വാദം കേള്‍ക്കണമെന്നും പൂജയും പ്രാര്‍ത്ഥനയും അനുവദിക്കണമെന്നും ഹര്‍ജി നല്‍കിയ അഞ്ച് സ്ത്രീകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ അപേക്ഷയില്‍ വാദം കേള്‍ക്കണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. (Gyanwapi: The court will issue an order tomorrow)

1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേള്‍ക്കാന്‍ അധികാരമില്ലെന്ന വാദമാണ് മസ്ജിദ് കമ്മിറ്റികള്‍ മുന്നോട്ടുവയ്ക്കുന്നത്. വിഷയത്തില്‍ ഇന്ന് 45 മിനിറ്റോളം വാദം കേട്ടശേഷമാണ് കോടതി നാളെ ഉത്തരവ് പുറത്തിറക്കുമെന്ന് വ്യക്തമാക്കിയത്.

കേസ് നേരത്തെ പരിഗണിച്ചിരുന്ന വാരണാസി സിവില്‍ കോടതിയില്‍ നിന്ന് ഫയലുകള്‍ ജില്ലാ കോടതിക്ക് കൈമാറിയിരുന്നു. വിഷയത്തിലെ സങ്കീര്‍ണത കാരണം അനുഭവപരിചയമുള്ള മുതിര്‍ന്ന ജഡ്ജി കേസ് പരിഗണിക്കട്ടേയെന്ന് സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. മസ്ജിദില്‍ പരിശോധന നടത്തിയ അഡ്വക്കേറ്റ് കമ്മിഷണര്‍മാര്‍ സര്‍വേ റിപ്പോര്‍ട്ട് വാരണാസി കോടതിക്ക് കൈമാറിയിട്ടുണ്ട്.

ശിവലിംഗം, ക്ഷേത്ര അവശിഷ്ടങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയെന്ന കാര്യം സര്‍വേ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. അതേസമയം, വിഷയത്തില്‍ രാഷ്ട്രീയ വിവാദവും തുടരുകയാണ്. മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയിട്ടില്ലെന്നും, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വിവാദമാണെന്നും സമാജ്‌വാദി പാര്‍ട്ടി എം.പി ഷാഫിഖുര്‍ റഹ്മാന്‍ ബര്‍ഖ് ആരോപിച്ചിരുന്നു.

Story Highlights: Gyanwapi: The court will issue an order tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here