Advertisement

പിസി ജോർജ് ഒളിവിലല്ല; പൊലീസിന്റെ വാദം തള്ളി അഭിഭാഷകൻ

May 23, 2022
Google News 2 minutes Read

വെണ്ണലയിൽ വിദ്വേഷ പ്രസം​ഗം നടത്തിയ കേസിൽ പിസി ജോർജ് ഒളിവിലാണെന്ന പൊലീസിന്റെ വാദം തള്ളി അഭിഭാഷകൻ ശാസ്തമം​ഗലം അജിത്ത്. തന്റെ എറണാകുളത്തെ ഓഫീസിലെത്തിയാണ് പിസി ജോർജ് വക്കാലത്ത് ഒപ്പിട്ടത്. ഒളിവിലായ ആൾ എങ്ങനെ ഇവിടെയെത്തി വക്കാലത്ത് ഒപ്പിടുമെന്നാണ് അഭിഭാഷകന്റെ ചോദ്യം. കേസിൽ ഹൈക്കോടതി പിസി ജോർജിന് വ്യാഴാഴ്ച്ചവരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പിസിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന് തിരിച്ചടിയാണ്. ജസ്റ്റിസ് ​ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

പിസി ജോർജ് വെണ്ണലയിൽ നടത്തിയ പ്രസം​ഗം തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പരിശോധിച്ചിരുന്നു. ഓൺലൈൻ ചാനലിൽ വന്ന പ്രസം​ഗത്തിന്റെ പകർപ്പാണ് കോടതി വിശദമായി പരിശോധിച്ചത്. ജാമ്യവ്യവസ്ഥകളിൽ ഒന്ന് ഇനിയും ഇത്തരം പ്രഭാഷണം നടത്തരുതെന്നായിരുന്നു. അതിന് പിന്നാലെയാണ് പിസി ജോർജ് വെണ്ണലയിലെ പ്രസം​ഗത്തിൽ വീണ്ടും വിദ്വേഷ പ്രസം​ഗം നടത്തിയത്.

Read Also: വിദ്വേഷ പ്രസം​ഗത്തിന്റെ ഫലം പിസി ജോർജ് അനുഭവിക്കണം; സെബാസ്റ്റ്യൻ പോൾ

വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിലായിരുന്നു മുൻ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മകനും അഭിഭാഷകനുമായ ഷോൺ ജോർജാണ് പി.സി ജോർജിന് വേണ്ടി അപേക്ഷ സമർപ്പിച്ചത്. മതസൗഹാർദം തകർക്കുന്ന രീതിയിൽ പ്രസംഗിച്ചിട്ടില്ലെന്നും, വസ്തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്നും ഹർജിയിൽ പിസി ജോർജ് പറഞ്ഞിരുന്നു.

പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി പൊലീസിന് മേൽ സമ്മർദം ചെലുത്തുന്നുവെന്ന് മകൻ ഷോൺ ജോർജ് പറഞ്ഞു. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി. അതേസമയം, പി.സി ജോർജിന് വേണ്ടി വീട്ടിലും മറ്റും തെരഞ്ഞുവെങ്കിലും കണ്ടെത്താൽ സാധിച്ചിട്ടില്ലെന്ന് സി എച്ച് നാഗ രാജു പറഞ്ഞു.

Story Highlights: PC George is not in hiding; lawyer rejected the police’s argument

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here