ഇറ്റലിയിൽ എസി മിലാൻ ജേതാക്കൾ; നേട്ടം 11 വർഷങ്ങൾക്കു ശേഷം

സീരി എയിൽ എസി മിലാന് കിരീടം. ഇന്നലെ നടന്ന മത്സരത്തിൽ സസ്സോളോയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് മിലാൻ കിരീടത്തിൽ മുത്തമിട്ടത്. 38 മത്സരങ്ങളിൽ 86 പോയിൻ്റാണ് മിലാനുള്ളത്. 84 പോയിൻ്റുള്ള ഇൻ്റർ മിലാൻ പട്ടികയിൽ രണ്ടാമതാണ്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരാണ് ഇൻ്റ മിലാൻ.
ഒരു സമനില നേടിയെങ്കിൽ പോലും കിരീടം നേടാമായിരുന്ന മിലാൻ പക്ഷേ, എതിരാളികളെ തകർത്തെറിയുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 17ആം മിനിട്ടിൽ ഒളിവർ ജിറൂഡിലൂടെ ഗോൾ വേട്ട ആരംഭിച്ച മിലാൻ 32ആം മിനിട്ടിൽ ലീഡുയർത്തി. ജിറൂഡ് തന്നെയാണ് രണ്ടാം ഗോളും നേടിയത്. 36ആം മിനിട്ടിൽ ഫ്രാങ്ക് കെസി കൂടി ഗോൾ നേടിയതോടെ മിലാൻ കൂറ്റൻ ജയം ഉറപ്പിച്ചു.
2010-11 സീസണിലാണ് മിലാൻ ഇതിനുമുമ്പ് സീരി എ കിരീടമുയർത്തിയത്.
Story Highlights: serie a ac milan winner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here