2022ൽ മാത്രം 3 സ്ത്രീധന പീഡന മരണങ്ങൾ; 2021ൽ പത്തെണ്ണം
സ്ത്രീധന പീഡന കേസുകൾ സംസ്ഥാനത്ത് അനുദിനം വർധിക്കുന്നുവെന്ന് പൊലീസ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ. ഭൂരിഭാഗം വിവാഹ മോചന കേസുകൾക്കും കാരണം സ്ത്രീധന പീഡനങ്ങളാണെന്ന് നിയമവിദഗ്ദർ അഭിപ്രായപ്പെടുന്നു. 2022ൽ മാത്രം 3 സ്ത്രീധന പീഡന മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്ത്രീധന പീഡന കേസുകളിൽ പത്തിൽ ഒരു ശതമാനം പോലും റിപ്പോർട്ടും ചെയ്യുന്നില്ലെന്നതാണ് വസ്തുത.
Read Also: ‘ആകര്‍ഷകത്വം ഇല്ലാത്ത സ്ത്രീകളുടെ കല്യാണം നടത്താം’; സ്ത്രീധനത്തെ മഹത്വവല്‍ക്കരിച്ച് പാഠപുസ്തകം
വർത്തമാനകാലത്ത് കേരളത്തിന്‍റെ പൊതുബോധത്തിൽ ഏറ്റവുമധികം ആഞ്ഞടിച്ചതും ചർച്ചയായതും സ്ത്രീധനത്തിന്‍റെ പേരിലടക്കമുള്ള ഗാർഹിക പീഡനങ്ങളും അതിൽ സഹികെട്ട് ജീവനൊടുക്കേണ്ടിവന്ന പെൺകുട്ടികളുടെ മുഖവുമാണ്. 2021 കൊല്ലത്തെ വിസ്മയ മുതൽ ആലുവയിലെ മൊഫിയ പർവീൻ വരെ നീളുന്ന പെൺകുട്ടികൾ മരണം കൊണ്ട് വിരൽചൂണ്ടുന്നത് സ്ത്രീധനമെന്ന വിപത്തിന് എതിരെയാണ്. 2021ൽ മാത്രം 10 സ്ത്രീധന പീഡന മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും അധികം ഗാർഹിക പീഡന കേസ് റിപ്പോർട്ട് ചെയ്തത് 2021ലാണ്. 1961 ലെ സ്ത്രീധന നിരോധന നിയമപ്രകാരം സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഒരുപോലെ കുറ്റകരമാണ്.
2016 മുതൽ 2022 വരെയുള്ള സ്ത്രീധന പീഡന മരണങ്ങൾ
2016 – 25
2017- 12
2018- 17
2019- 8
2020- 6
2021- 10
2022 ഇതുവരെ – 3
ഗാർഹിക പീഡന കേസ്
3455- 2016
2856- 2017
2046- 2018
2970- 2019
2707- 2020
5016- 2021
1387 – 2022 ഇതുവരെ
Story Highlights: 3 dowry torture deaths in 2022 alone; Ten in 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here