Advertisement

ഗ്യാൻവാപി മസ്ജിദ് തർക്കത്തിൽ ഏത് ഹർജിയിൽ ആദ്യം വാദം കേൾക്കണം ? വാരണാസി ജില്ലാ കോടതിയുടെ തീരുമാനം ഇന്ന്

May 24, 2022
Google News 2 minutes Read
gyanvapi case varanasi district court

ഗ്യാൻവാപി മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട് ഏത് ഹർജിയിൽ ആദ്യം വാദം കേൾക്കണമെന്നതിൽ വാരണാസി ജില്ലാ കോടതിയുടെ തീരുമാനം ഇന്ന്. വാരണാസിയിലെ മുതിർന്ന ജില്ലാ ജഡ്ജി അജയകൃഷ്ണ വിശ്വേശ ആണ് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉത്തരവ് പറയുന്നത്. ( gyanvapi case varanasi district court )

സർവേ റിപ്പോർട്ടിന്മേൽ ആദ്യം വാദം കേൾക്കണമെന്നാണ്, തർക്ക പ്രദേശത്ത് പൂജയും പ്രാർത്ഥനയും അനുവദിക്കണമെന്ന് ഹർജി നൽകിയ അഞ്ച് സ്ത്രീകളുടെ ആവശ്യം. എന്നാൽ, സ്ത്രീകളുടെ ഹർജികൾ നിലനിൽക്കില്ലെന്ന തങ്ങളുടെ അപേക്ഷയിൽ ആദ്യം വാദം കേൾക്കണമെന്ന് മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്നലെ മുക്കാൽ മണിക്കൂറോളം വാദം കേട്ട ശേഷമാണ്, ഇന്ന് ഉത്തരവ് പറയാൻ വാരണാസി ജില്ലാ കോടതി തീരുമാനിച്ചത്.

ഇതിനിടെ, മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദിൻ ഒവൈസി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർക്കെതിരെ വാരണാസി കോടതിയിൽ ഹർജിയെത്തി. ഇരു നേതാക്കൾക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഹരിശങ്കർ പാണ്ഡെയാണ് ഹർജി സമർപ്പിച്ചത്.

Story Highlights: gyanvapi case varanasi district court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here