Advertisement

ക്വാഡ് രാജ്യങ്ങളുടെ പരസ്പര സഹകരണം ഇൻഡോ പസിഫിക് മേഖലയിൽ ശാന്തി ഉറപ്പാക്കി : പ്രധാനമന്ത്രി

May 24, 2022
Google News 1 minute Read
pm modi in quad

ക്വാഡ് രാജ്യങ്ങളുടെ പരസ്പര സഹകരണം ഇൻഡോ പസിഫിക് മേഖലയിൽ ശാന്തി, സ്ഥിരത, ക്ഷേമം എന്നിവ ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനിൽ ക്വാഡ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കുറഞ്ഞകാലം കൊണ്ടുതന്നെ ക്വാഡിന് പ്രധാന സ്ഥാനം ലഭിച്ചു. ( pm modi in quad )

ക്വാഡ് സാധ്യതകൾ വിശാലമാവുകയാണ്. പരസ്പര സഹകരണവും നിശ്ചയദാർഢ്യവും ജനാധിപത്യ ശക്തികൾക്ക് പുതു ഊർജം പകരും. കൊവിഡ് സാഹചര്യത്തിലും വാക്‌സിൻ കയറ്റുമതി, കാലാവസ്ഥ വ്യതിയാനം, ദുരന്തമുഖത്തെ പ്രതികരണം, സാമ്പത്തിക സഹകരണം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ, യു എസ്, ജപ്പാൻ, ഓസ്‌ട്രേലിയ രാജ്യങ്ങൾ അടങ്ങുന്നതാണ് ക്വാഡ്.

അതിനിടെ, റഷ്യൻ പ്രസിഡന്റ് പുടിനെതിരെ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ക്വാഡ് ഉച്ചകോടിയിൽ വിമർശിച്ചു. പുടിൻ ഒരു സംസ്‌കാരത്തെ തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് യുക്രൈൻ സംഘർഷം സൂചിപ്പിച്ച് ജോ ബൈഡൻ പറഞ്ഞു. യൂറോപ്പിന്റെ പ്രശ്‌നമായി മാത്രം കാണാൻ കഴിയില്ല. ആഗോള വിഷയമാണ്. ധാന്യ കയറ്റുമതിയിൽ റഷ്യ യുക്രൈനെ തടയുന്നത് ആഗോള ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാക്കിയേക്കും. റഷ്യ യുദ്ധവുമായി മുന്നോട്ടു പോകുന്നത് വരെ യു.എസും തങ്ങളുടെ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോ ബൈഡൻ വ്യക്തമാക്കി.

Story Highlights: pm modi in quad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here