“എല്ലായ്പ്പോഴും ഇതാണ് സഞ്ജുവിന്റെ കുഴപ്പം”; നിരീക്ഷണവുമായി രവി ശാസ്ത്രി

വലിയ സ്കോർ കണ്ടെത്താൻ കഴിയാത്തതാണ് മലയാളി താരം സഞ്ജു സാംസണിൻ്റെ കുഴപ്പമെന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. വളരെ മനോഹരമായാണ് സഞ്ജു ബാറ്റ് ചെയ്യുന്നതെന്നും ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലും സഞ്ജു ഗംഭീര ബാറ്റിംഗാണ് കാഴ്ചവെക്കാറുള്ളത് എന്നും ശാസ്ത്രി പറഞ്ഞു.
“അത് എല്ലാം ഉള്ള കളിയായിരുന്നു. ഫുൾ ബോളുകളിൽ ലൈനിലൂടെ, സ്ട്രൈറ്റ്, കൂറ്റൻ ഷോട്ട്. ഷോർട്ട് ആണെങ്കിൽ പുൾ ചെയ്ത് കാണികൾക്കിടയിലേക്ക് അടിക്കാൻ തയ്യാറാണ്. സ്പിന്നർക്കെതിരെ കാത്തുനിന്ന് കളിക്കും. സ്റ്റെപ്പൗട്ട് ചെയ്യുമെന്ന് തോന്നും. പക്ഷേ, കാത്തുനിൽക്കും. സ്ക്വയർ ഓഫ് ദ വിക്കറ്റിലേക്ക് ചില മനോഹരമായ ഷോട്ടുകൾ കളിച്ചു. ഗംഭീര ഇന്നിംഗ്സ്. അത് തുടർന്നുപോയിരുന്നെങ്കിൽ നന്നായേനെ. പക്ഷേ, എല്ലായ്പ്പോഴും അതാണ് സഞ്ജുവിൻ്റെ കുഴപ്പം.”- രവി ശാസ്ത്രി പറഞ്ഞു.
ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇന്ന് നടന്ന ആദ്യ ക്വാളിഫയറിൽ തകർപ്പൻ പ്രകടനമാണ് സഞ്ജു നടത്തിയത്. ജോസ് ബട്‌ലർ ടൈമിങ് കണ്ടെത്താൻ വിഷമിക്കുമ്പോൾ ക്രീസിലെത്തിയ സഞ്ജു നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ നേടി. 26 പന്തുകളിൽ 5 ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 47 റൺസെടുത്താണ് സഞ്ജു പുറത്തായത്.
Story Highlights: Ravi Shastri Sanju Samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here