Advertisement

യുദ്ധക്കുറ്റം: യുക്രൈന്‍ പൗരനെ കൊലപ്പെടുത്തിയ റഷ്യന്‍ സൈനികന് ജീവപര്യന്തം

May 24, 2022
Google News 2 minutes Read

യുക്രൈന്‍ പൗരനെ കൊലപ്പെടുത്തിയ റഷ്യന്‍ സൈനിക കമാന്‍ഡര്‍ വാദിം ഷിഷിമറിനെ യുക്രൈന്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. യുക്രൈന്‍ അധിനിവേശം ആരംഭിച്ച ശേഷം യുദ്ധക്കുറ്റത്തിന് വിചാരണ പൂര്‍ത്തിയായ ആദ്യത്തെ സംഭവമാണിത്.

യുദ്ധം ആരംഭിച്ച ഫെബ്രുവരിയില്‍ ഒലെക്‌സാണ്ടര്‍ ഷെലിപ്പോവ് എന്ന 62 കാരനെ വെടിവെച്ച് കൊലപ്പെടുത്തിയതിനാണ് സെര്‍ജന്റ് വാദിമിനെ ശിക്ഷിച്ചത്. കുറ്റം സമ്മതിച്ച സൈനികന്‍ ഉത്തരവുകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുകയായിരുന്നു താനെന്ന് വ്യക്തമാക്കി.

സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്നാണ് റഷ്യ അവകാശപ്പെടുന്നതെങ്കിലും 11,000 കുറ്റങ്ങളെങ്കിലും നടന്നിട്ടുണ്ടാകാമെന്നാണ് യുക്രൈന്‍ പറയുന്നത്. മറ്റുള്ളവയില്‍ അന്വേഷണം നടക്കുകയാണ്. സൈനികന്റെ കാര്യത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ റഷ്യ എംബസി അടച്ചിരിക്കുന്നതിനാല്‍ അദ്ദേഹത്തെ നേരിട്ട് സഹായിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കി.

Story Highlights: War crime: Russian soldier sentenced to life in prison for killing Ukrainian citizen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here