തൃക്കാക്കരയിൽ യുഡിഎഫിന് പരാജയ ഭീതി; അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നെന്ന് സിപിഐഎം

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പരാജയ ഭീതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.രാജീവും എം.സ്വരാജും. തെരഞ്ഞെടുപ്പിനെ തെറ്റായ രീതിയിലാണ് യുഡിഎഫ് കൈകാര്യം ചെയ്യുന്നത്. അശ്ലീല വീഡിയോ കോൺഗ്രസ് നേതാക്കളുടെ ചിത്രമുള്ള പ്രൊഫൈലിൽ നിന്ന് ഷെയർ ചെയ്യുകയാണെന്നും ഇരുവരും കുറ്റപ്പെടുത്തി.
ഒരു പാർട്ടിയും കാണിക്കാത്ത നടപടിയാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വലിയ അക്രമമാണ് നടക്കുന്നത്. പരാജയ ഭീതി കൊണ്ട് ഉണ്ടാകുന്നതാണിത്. പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി. യുഡിഎഫിൽ ഉള്ളവർ തന്നെ ഇതിനെതിരെ പ്രതികരിക്കണമെന്നും പി.രാജീവ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സൈബർ ക്രിമിനലുകളെ കോൺഗ്രസ് തീറ്റി പോറ്റുകയാണെന്ന് എം.സ്വരാജ് കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കൾ ഇവരെ ഉച്ചഭാഷിണികളായി ഉപയോഗിക്കുകയാണ്. വി.എം.സുധീരൻ തന്നെ ഇത് സംബന്ധിച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്. സ്റ്റീഫൻ ജോൺ, ഗീതാ പി.ജോൺ എന്നീയാളുകളുടെയും ഞാൻ ആലങ്ങാടൻ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയുമാണ് അപകീർത്തിപ്പെടുത്തലെന്നും സ്വരാജ് പറഞ്ഞു. പരാതി നൽകിയ ശേഷം വീഡിയോ ഷെയർ ചെയ്യരുതെന്ന് കോൺഗ്രസ് ഗ്രൂപ്പുകളിൽ നിർദ്ദേശം വന്നു. കോൺഗ്രസ് നേതൃത്വം അറിയാതെ ഇത്തരം സംഭവം നടക്കില്ലെന്നും എം.സ്വരാജ് പറഞ്ഞു.
Story Highlights: Fear of defeat for UDF in Thrikkakara; The CPI (M) claims to be distributing pornographic videos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here