Advertisement

അറേബ്യയെ ദുരിതത്തിലാക്കി അസാധാരണ പൊടിക്കാറ്റ്

May 25, 2022
Google News 1 minute Read

മധ്യ അറേബ്യയിലെ ജനജീവിതം ദുരിതത്തിലാക്കി അസാധാരണ പൊടിക്കാറ്റ്. ഇറാഖ്, വടക്ക് കിഴക്കൻ സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലാണ് അതിഭീകരമായ പൊടിക്കാറ്റ് വീശുന്നത്. ഈ മേഖലയിൽ കഴിഞ്ഞ ഒരുമാസത്തിനിടെ ആഞ്ഞടിക്കുന്ന ഒമ്പതാമത്തെ പൊടിക്കാറ്റാണിത്.

കാറ്റിന്റെ ദുരിതം കൂടുതലുള്ളത് ഇറാഖിലാണ്. ഇവിടെ സർക്കാർ മന്ദിരങ്ങളും വിമാനത്താവളങ്ങളും രണ്ടുദിവസമായി അടഞ്ഞുകിടക്കുകയാണ്. ശ്വസന ബുദ്ധിമുട്ടുകളുമായി ആയിരത്തിലേറെ പേർ ആശുപത്രിയിലായി. ബഗ്ദാദിന് പുറമേ, നജഫ്, ഇർബിൽ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ പലതവണ അടച്ചിേടണ്ടിവന്നു.

Read Also: സംസ്ഥാനത്തെ ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി; 5274 പേര്‍ക്ക് ഹജ്ജിന് അവസരം

കുവൈത്തിൽ ഒരുമാസത്തിനിടെ രണ്ടാം തവണ വിമാന ഗതാഗതം നിയന്ത്രിക്കേണ്ടിവന്നു. സൗദി തലസ്ഥാനമായ റിയാദിലാകട്ടെ ഏഴുദിവസത്തിനിടെ രണ്ടാമത്തെ പൊടിക്കാറ്റാണ് വീശുന്നത്.

Story Highlights: New sandstorm in Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here