“ജോണി, ഈ കുഞ്ഞ് നിങ്ങളുടേതാണ്”; കോടതിമുറിയിൽ നാടകീയ രംഗങ്ങൾ; ആരാധികയെ നീക്കം ചെയ്ത് പൊലീസ്

ഹോളിവുഡ് താരദമ്പതികളായ ജോണി ഡെപ്പ്- ആംബർ ഹേഡ് മാനനഷ്ടക്കേസ് വിസ്താരത്തിനിടെ കോടതിമുറിയിൽ നാടകീയ രംഗങ്ങൾ. കോടതിമുറിയിലിരുന്ന ഒരു ആരാധിക തൻ്റെ കുഞ്ഞിൻ്റെ പിതാവ് ഡെപ്പ് ആണെന്ന് വിളിച്ചുപറഞ്ഞു. ഉടൻ തന്നെ ഇവരെ കോടതിമുറിയിൽ നിന്ന് നീക്കം ചെയ്തു.
രാവിലെ കോടതി ഇടവേളയെടുക്കുന്നതിനിടെ ഒരു യുവതി ഗ്യാലറിയിൽ നിന്ന് “ജോണി, എനിക്ക് താങ്കളെ ഇഷ്ടമാണ്. നമ്മുടെ ആത്മാക്കൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു” എന്ന് വിളിച്ചുപറഞ്ഞു. ഡെപ്പ് യുതിക്ക് നേരെ തിരിഞ്ഞ് കൈവീശിക്കാണിച്ചു. ശേഷം തൻ്റെ കയ്യിലിരുന്ന കുഞ്ഞിനെ ഉയർത്തിക്കാണിച്ച് യുവതി വീണ്ടും വിളിച്ചുപറഞ്ഞു, “ഈ കുഞ്ഞ് നിങ്ങളുടേതാണ്. എപ്പോഴാണ് കുഞ്ഞിൻ്റെ പിതാവ് താങ്കളാണെന്ന് അംഗീകരിക്കുന്നത്?”ഇതോടെ പൊലീസുകാർ യുവതിയെ കോടതിമുറിയിൽ നിന്ന് പുറത്താക്കി.
2015ലാണ് ഡെപ്പും ആംബറും വിവാഹിതരായത്. രണ്ട് വർഷങ്ങൾക്കു ശേഷം ഇവർ വിവാഹമോചിതരായി. 2018ൽ താൻ ഗാർഹിക പീഡനത്തിന് ഇരയായെന്ന് ആംബർ വെളിപ്പെടുത്തി. അക്കൊല്ലം ആംബർക്കെതിരെ ഡെപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തുടർന്നാണ് കേസ് ആരംഭിച്ചത്. ആംബറിൻ്റെ വെളിപ്പെടുത്തൽ ഡെപ്പിൻ്റെ സിനിമാ കരിയറിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
Story Highlights: Woman Johnny Depp courtroom Amber Heard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here