Advertisement

തമിഴ് അനശ്വര ഭാഷ, സംസ്കാരം ആഗോളമാണെന്നും പ്രധാനമന്ത്രി

May 26, 2022
Google News 4 minutes Read

തമിഴ് ഭാഷയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് ഭാഷയും, ജനതയും അനശ്വരമാണെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ പ്രശംസിച്ചു മോദി പറഞ്ഞു. ചെന്നൈയിൽ നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

തമിഴ് ഭാഷയെയും സംസ്‌കാരത്തെയും കൂടുതൽ ജനകീയമാക്കാൻ തന്റെ സർക്കാർ പൂർണ പ്രതിജ്ഞാബദ്ധമാണെന്ന് സമ്മേളനത്തിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. തമിഴ് അനശ്വരമായ ഭാഷയാണെന്നും തമിഴ് സംസ്കാരം ആഗോളമാണെന്നും പ്രധാനമന്ത്രി പുകഴ്ത്തി. അതേസമയം ഹിന്ദിക്കൊപ്പം തമിഴും ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന് അതേവേദിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു.

വിവിധ പദ്ധികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തിയത്. സ്റ്റാലിൻ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള മോദിയുടെ ആദ്യ തമിഴ്നാട് സന്ദർശനമാണിത്. സംസ്ഥാനത്തെ ബിജെപി പ്രവർത്തകർ പ്രൗഢമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ഒരുക്കിയത്. ഉദ്ഘാടന വേദിയിലേക്ക്റോഡ് ഷോയായാണ് മോദി എത്തിയത്.

Story Highlights: It is always special to be in Tamil Nadu says modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here