‘നീ തൊട്ടുകൂടാത്തവനാണ്’; കാൽ തൊട്ട് വന്ദിക്കാനെത്തിയ ആളെ അപമാനിച്ച് ആൾ ദൈവം: വിഡിയോ

കാൽ തൊട്ട് വന്ദിക്കാനെത്തിയ വിശ്വാസിയെ അപമാനിച്ച് ആൾ ദൈവം. പൊതുപരിപാടിക്കിടെ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് പണ്ഡിറ്റ് ധിനേന്ദ്ര കൃഷ്ണ ശാസ്ത്രി എന്ന ആൾ ദൈവം ഇയാളെ അപമാനിച്ചത്. തൻ്റെ കാല് തൊട്ട് വന്ദിക്കാനെത്തിയ ആളെ ‘തൊട്ടുകൂടാത്തവനെ’ന്ന് വിളിച്ച ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആളുകൾ ആവശ്യപ്പെട്ടു. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പ്രസംഗത്തിനിടെ ആൾ ദൈവം തന്നെയാണ് ഇയാളെ അരികിലേക്ക് വിളിക്കുന്നത്. വേദിയിലേക്കെത്തി തൻ്റെ കാല് പിടിക്കാൻ ഇയാൾ ശ്രമിക്കുമ്പോൾ ധിനേന്ദ്ര ശാസ്ത്രി പെട്ടെന്ന് കാല് മാറ്റുന്നത് വിഡിയോയിൽ കാണാം. പിന്നീട് “എന്നെ തൊടരുത്, നീ തൊട്ടുകൂടാത്തവനാണ്” എന്നാണ് ആൾ ദൈവം പറയുന്നത്.
Story Highlights: preacher calls man untouchable
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here