പി.സി.ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചു; ട്വന്റിഫോര്‍ കാമറാമാന് ചവിട്ടേറ്റു

വിദ്വേഷ പ്രസംഗക്കേസില്‍ ജയില്‍ മോചിതനായ പി.സി.ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചു. ട്വന്റിഫോര്‍ കാമറാമാന്‍ എസ്.ആര്‍.അരുണിന് ചവിട്ടേറ്റു. പി.സി.ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്നതിനിടയില്‍ സ്വീകരണം നല്‍കാന്‍ എത്തിയ ബിജെപി മര്‍ദിക്കുകയായിരുന്നു. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ മര്‍ദനമേറ്റു. നാലു മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നാണ് വിലയിരുത്തല്‍. ബിജെപി മുതിര്‍ന്ന നേതാവ് വി.വി.രാജേഷ് ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്തിരിയാന്‍ തയാറായില്ല. ഒടുവില്‍ പൊലീസ് ഇടപെടട്ടാണ് അക്രമിസംഘത്തെ അവിടെ നിന്ന് മാറ്റിയത്.
പി.സി.ജോര്‍ജ് പുറത്തേക്ക് വരുന്നതറിഞ്ഞ് മകന്‍ ഷോണ്‍ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം പ്രധാനകാവടത്തിന്റെ സൈഡില്‍ കൃത്യമായ കാമറകള്‍ സ്ഥാപിച്ച് മാധ്യമപ്രവര്‍ത്തകര്‍ കാത്തു നില്‍ക്കുന്നതിനിടയിലാണ് മര്‍ദനം ഉണ്ടായത്. പിന്നില്‍ നിന്ന് തള്ളി കയറിയ ബിജെപി പ്രവര്‍ത്തകര്‍ കാമറ ട്രൈപോഡ് ഉള്‍പ്പെടെ തള്ളി മറിച്ചിട്ടു. ഇത് ചോദ്യം ചെയ്യതോടെ മാധ്യമ പ്രവര്‍ത്തകരെ മൂന്നംഗം സംഘം മര്‍ദിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി മാധ്യമ പ്രവര്‍ത്തകരെ അതിക്രൂരമായി പ്രവര്‍ത്തിച്ചു. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയാറായില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here