Advertisement

പാലക്കാട് ലോഡ്ജിൽ സിനിമാ പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

May 27, 2022
Google News 2 minutes Read

പാലക്കാട് ലോഡ്ജിൽ സിനിമ പ്രവർത്തകർ തമ്മിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. വടകര സ്വദേശി ഷിജാബിനാണ് കഴുത്തിന് കുത്തേറ്റത്.ഒപ്പം ജോലി ചെയ്ത് വരുന്ന ഉത്തമനാണ് ഷിജാബിനെ കുത്തിയത്. ( palakkad lodge cinema workers conflict )

ചിത്രീകരണം പുരോഗമിക്കുന്ന പ്രിയം എന്ന ചിത്രത്തിന്റെ അവസാന ദിവസമായിരുന്ന ഇന്നലെ പാക്കപ്പ് കഴിഞ്ഞ് പുലർച്ചെയോടെയാണ് ഇരുവരും മഞ്ഞക്കുളത്തെ ലോഡ്ജിലെത്തിയത്.പ്രൊഡക്ഷൻ യൂണിറ്റിൽ ജോലി ചെയ്യുന്ന ഇരുവരും ഷൂട്ടിംഗ് സമയത്തുണ്ടായ തർക്കത്തെക്കുറിച്ച് സംസാരിച്ചാണ് വാക്കേറ്റത്തിലേക്ക് കടന്നത്.പിന്നീട് ഉത്തമൻ, ഷിജാബിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ലോഡ്ജ് ജീവനക്കാരോടാണ് ഷിജാബ് കുത്തേറ്റ വിവരം ആദ്യം പറഞ്ഞത്.

ഇവർ തമ്മിൽ നേരത്തേയും തർക്കങ്ങൾ ഉണ്ടായിരുന്നെന്നാണ് പ്രൊഡക്ഷനിലെ തന്നെ സഹപ്രവർത്തകർ പറയുന്നത്. കഴുത്തിന് ആഴത്തിൽ മുറിവേറ്റ ഉത്തമനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതി ഉത്തമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights: palakkad lodge cinema workers conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here