നിങ്ങൾ ചായ, കാപ്പി എന്നിവയ്ക്ക് അഡിക്റ്റാണോ? ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം

നിത്യജീവിതത്തിൽ കാപ്പിയോ ചായയോ ഒഴിവാക്കാനാവാത്തവരാണ് നമ്മളിൽ പലരും. എന്നാൽ കാപ്പിയും ചായയും പൂർണമായും ഒഴിവാക്കുന്നവരുമുണ്ട്. മിക്കവരും ഒരു ദിവസത്തിലേക്ക് കടക്കുന്നത് തന്നെ ഒരു കപ്പ് ചായയിലൂടെയാണ്. ചായ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പലരും പറയാറുണ്ട്. എന്നാൽ പതിവായി ചായ കഴിക്കുന്നതല്ല, അമിതമായി ചായ കഴിക്കുന്നതാണ് ആരോഗ്യത്തിന് ദോഷകരമാകുന്നത്. പഞ്ചസാര, ശർക്കര, പാൽ തുടങ്ങിയവ അമിതമായി ഉപയോഗിക്കുന്നതും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
ബ്ലാക്ക് ടീ, ഗ്രീൻ ടീ എന്നിവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ചായ കുടിക്കുന്നതുകൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. ചിന്താശക്തിയും ഓർമ്മശക്തിയും കൂട്ടുന്നതിനും ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ചായ സഹായകരമാണ്. മാത്രമല്ല വയറിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ബ്ലാക്ക് ടീയും ഗ്രീൻ ടീയും വഹിക്കുന്ന പങ്ക് ചെറുതല്ല.
Read Also: കത്ത് മാത്രമല്ല, ഇവിടെ ഇനി ചായയും കിട്ടും; രാജ്യത്ത് തപാല്‍ വകുപ്പിന്റെ ആദ്യത്തെ കഫേ…
ചായ കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. മഗ്നീഷ്യം, സെലീനിയം, കോപ്പർ, കാത്സ്യം, വൈറ്റമിൻ ഡി3, വൈറ്റമിൻ കെ2, ബോറോൺ എന്നിങ്ങനെ പല ഘടകങ്ങളും എല്ലിൻറെ ആരോഗ്യത്തിന് ആവശ്യമാണ്. ഇതിൽ ഏതിന് കുറവ് സംഭവിച്ചാലും അത് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കാം. ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ ബ്ലാക്ക് ടീ ഉപകരിക്കും.
പോളിഫിനോൾസ്, ഫ്ളേവനോയിഡുകൾ എന്നിവ ബ്ലാക്ക് ടീയിൽ അടങ്ങിയിരിക്കുന്നു. ഇവയാണ് എല്ലുകളിലെ ധാതുക്കൾ നശിക്കാതിരിക്കാൻ കാരണമാകുന്നത്. ചായ കുടിക്കുന്നത് പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങൾ തുടങ്ങിയ അസുഖങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കുമെന്നും ഡോക്ടർമാർ പറയുന്നു.
Story Highlights: Are you addicted to tea or coffee? Let’s see how it affects health
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here