Advertisement

വിവാഹശേഷം നിങ്ങളുടെ വണ്ണം കൂടുന്നുണ്ടോ? ഇതാണ് കാരണം

May 28, 2022
Google News 2 minutes Read

വിവാഹശേഷം വണ്ണം കൂടിയെന്ന് പരാതി പറയുന്നവരും അതിനെ പോസിറ്റീവായെടുക്കുന്നവരും നമുക്കിടയിലുണ്ട്. കല്യാണത്തിന് ശേഷം
വണ്ണം കൂടുന്നതിനുള്ള കാരണങ്ങളെപ്പറ്റി പലർക്കും തെറ്റിധാരണകളുണ്ട്. വിവാഹശേഷം സെക്‌സ് പോലുള്ള കാരണങ്ങളാൽ തടി കൂടുമെന്ന ധാരണ വെച്ചുപുലർത്തുന്നവരാണ് അധികവും. ഇത് വെറും മിഥ്യാധാരണകളാണ്.

ഭൂരിഭാ​ഗം പോർക്കും മാനസികമായി സന്തോഷം നൽകുന്ന ഒന്നാണ് വിവാഹം. ഇതുമൂലം ശരീരം സന്തോഷം നൽകുന്ന ഹോർമോണുകൾ കൂടുതൽ ഉൽപ്പാദിപ്പിക്കും. ഈ ഹോർമോണുകൾ മൂലം കരൾ കൂടുതൽ കാർബോഹൈഡ്രേറ്റുകൾ വലിച്ചെടുക്കും. ഇത് കൂടുതൽ കൊഴുപ്പ് ഉൽപ്പാദിപ്പിയ്ക്കാൻ കാരണമാവുകയും ശരീരം വണ്ണം വെയ്ക്കുകയും ചെയ്യും.

Read Also: ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കി വണ്ണം കുറയ്ക്കാം; ഇതാ ഏതാനും വഴികൾ

ചിലരെ തടിപ്പിയ്ക്കുന്നതിൽ സ്‌ട്രെസും ഒരു ഘടകമാണ്. ചിലർ സ്‌ട്രെസ് വന്നാൽ തടിയ്ക്കും. ചിലർ മെലിയും. സ്‌ട്രെസ് മൂലം തടിയ്ക്കുന്നതാണ് ശരീര പ്രകൃതമെങ്കിൽ വിവാഹശേഷമുണ്ടാകുന്ന ചില സ്‌ട്രെസുകളും തടിയ്ക്ക് കാരണമാകാറുണ്ട്. വിവാഹശേഷമുണ്ടാകുന്ന പുതിയ അന്തരീക്ഷവും പരിചയമില്ലാത്ത ആളുകളുമെല്ലാം പല പെൺകുട്ടികൾക്കും സ്‌ട്രെസുണ്ടാക്കും.

വിവാഹത്തിന്റെ ആദ്യനാളുകളിൽ പുറമേ നിന്നുള്ള ഭക്ഷണവും വിരുന്നുകളും കൂടുതലായിരിക്കും. ഇതും ശരീരത്തിൽ കൊഴുപ്പടിഞ്ഞ് കൂടുന്നതിനുള്ള ഒരു കാരണമാണ്. സ്ഥിരമായി വ്യായാമ ശീലങ്ങളുണ്ടായിരുന്നവർ വിവാഹത്തിന്റെ ആദ്യ നാളുകളിൽ അതിന് മുടക്കം വരുത്താറുണ്ട്. ഇതുമൂലവും അപ്രതീക്ഷിതമായി ശരീശഭാരം വർധിച്ചേക്കാം. പുരുഷന്മാർക്ക് തടിയും വയറുമെല്ലാം കൂടുമെങ്കിലും ഇത് സ്ത്രീകളെ അപക്ഷിച്ച് കുറവാണെന്ന് പറയാം. പൊതുവേ ഹോർമോൺ മാറ്റങ്ങൾ കൂടുതൽ വരുന്നത് സ്ത്രീ ശരീരത്തിലാണ്.

Story Highlights: Are you gaining weight after marriage? This is the reason

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here