യൂറോപ്പിലെ രാജാക്കന്മാരെ ഇന്നറിയാം; ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്

ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളും സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും തമ്മിലാണ് മത്സരം. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് മത്സരം ആരംഭിക്കും. തങ്ങളുടെ ഏഴാം ചാമ്പ്യൻസ് ലീഗ് കിരീടം തേടിയാണ് ലിവർപൂൾ ഇറങ്ങുന്നത്. റയൽ മാഡ്രിഡ് ആവട്ടെ, 14ആം കിരീടമാണ് ഇന്ന് ലക്ഷ്യമിടുന്നത്. 2019 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ റയൽ മാഡ്രിഡ് ആയിരുന്നു കിരീടം നേടിയത്.
പ്രീ ക്വാർട്ടറിൽ പാരിസ് സെൻ്റ് ജെർമൻ, ക്വാർട്ടറിൽ ചെൽസി, സെമിയിൽ മാഞ്ചസ്റ്റർ സിറ്റി. ഫൈനലിലേക്കുള്ള യാത്രയിൽ റയൽ തകർത്തെറിഞ്ഞത് വമ്പന്മാരെയായിരുന്നു. കരീം ബെൻസേമ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്നതും വിനീഷ്യസ്, റോഡ്രിഗോ തുടങ്ങിയ യുവതാരങ്ങളുടെ തകർപ്പൻ പ്രകടനങ്ങളുമാണ് റയലിൻ്റെ കരുത്ത്. ലിവർപൂളിനാവട്ടെ താരതമ്യേന എളുപ്പമുള്ള എതിരാളികളായിരുന്നു. ഇൻ്റർ മിലാൻ, ബെൻഫിക്ക, വിയ്യാറയൽ എന്നീ ടീമുകളെയാണ് യഥാക്രമം, പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി മത്സരങ്ങളിൽ ലിവർപൂൾ മറികടന്നത്. പതിവുപോലെ മുഹമ്മദ് സല തന്നെയാണ് ലിവർപൂളിൻ്റെ ബലം.
Story Highlights: champions league final liverpool real madrid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here