തന്റെ സിനിമ പൂഴ്ത്തി; ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ പരാതിയുമായി സംവിധായകന്‍ പ്രിയനന്ദനന്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ പരാതിയുമായി സംവിധായകന്‍ പ്രിയനന്ദനന്‍. അന്തിമ ജ്യൂറിക്ക് മുന്നില്‍ തന്റെ സിനിമ ധബാരി ക്യുരുവി പൂഴ്ത്തി. ആദ്യ ഘട്ടത്തില്‍ സിനിമ പരിഗണിച്ചു. തള്ളപ്പെടേണ്ട സിനിമയല്ലായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു ( Hoarded his film Priyanandanan ).
ആദ്യ ജൂറിക്ക് മുന്നില്‍ എത്തിയ സിനിമ എന്തുകൊണ്ട് അന്തിമ ജൂറിയിലെത്തിയില്ല. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും പ്രിയനന്ദനന്‍ പറഞ്ഞു.
Read Also: പി.സി.ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ തീരുമാനം പിന്നീടെന്ന് ഷോണ്‍ ജോര്‍ജ്
തന്റേതായിട്ടുള്ള അന്വേഷണത്തില്‍ ആദ്യ റൗണ്ടില്‍ തെരഞ്ഞെടുത്ത സിനിമയില്‍ തന്റെ സിനിമ ഉണ്ടായിരുന്നു. നീ വിവരാവകാശം വച്ച് ചോദിച്ചോ ഞങ്ങള്‍ അതുകൊടുത്തിട്ടുണ്ടെന്ന് ആദ്യം ഘട്ട തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നയാള്‍ പറഞ്ഞത്. എന്നാല്‍ അന്തിമ കമ്മിറ്റിയിലുണ്ടായിരുന്ന ആള്‍ പറയുന്നു അവരുടെ മുന്നിലെത്തിയതില്‍ തന്റെ സിനിമ ഉണ്ടായിരുന്നില്ലെന്ന്. എന്തുകൊണ്ട് ഈ സിനിമ അന്തിമ ജ്യൂറിയുടെ മുന്നില്‍ വന്നില്ല. ഈ സിനിമ എവിടെ മുങ്ങിപ്പോയി എന്നാണ് തനിക്ക് അറിയേണ്ടത്. അത് ചെയ്യുന്നത് ഒരു കാരണവശാലും ശരിയല്ല. ഒരു വിധി നിര്‍ണയിക്കാനുള്ള അവകാശം പോലും വിധികര്‍ത്താക്കള്‍ക്ക് മുന്‍പില്‍ കൊടുക്കാതെ എന്തിനാണ് ഈ സിനിമയെ പൂഴ്ത്തി വച്ചതെന്ന് പ്രിയനന്ദനന്‍ ചോദിച്ചു.
Story Highlights: Hoarded his film; Director Priyanandanan complains about film awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here