Advertisement

തൃക്കാക്കരയിൽ മുഖ്യമന്ത്രി വർഗീയത പരത്തുന്നു; മാധ്യമപ്രവർത്തകർക്ക് മർദ്ദനമേറ്റത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

May 28, 2022
Google News 2 minutes Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഒരു വികസനവും പറയുന്നില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത രീതിയിൽ പച്ചയായ വർഗീയത പരത്തി വോട്ടുപിടിക്കുന്നു. പി സി ജോർജിന്റെ അറസ്റ്റ് മത തീവ്രവാദികളെ പ്രീണിപ്പിക്കാനെന്ന് വി.മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകർക്ക് മർദ്ദനമേറ്റത് ശ്രദ്ധയിൽപ്പെട്ടില്ല.(v muraleedharan against ldf and udf)

Read Also: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

അഴിമതിയുടെ കാര്യത്തില്‍ ഇരു മുന്നണികളും തമ്മില്‍ വ്യത്യാസമില്ല.പാലാരിവട്ടം യുഡിഎഫിന്‍റെ പഞ്ചവടിപാലം എങ്കിൽ, കൂളിമാട് എൽഡിഎഫിന്‍റെ പഞ്ചവടിപ്പാലമാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചരണാര്‍ത്ഥം കൊച്ചിയിലെത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.

ഒരു സമുദായത്തിനെതിരെ പറഞ്ഞാൽ മാത്രം നടപടി എടുക്കുന്നു പി സി ജോർജ്ജിന്‍റെ വായടപ്പിച്ചാൽ എല്ലാം ശരിയാവും എന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടോ? വ്യക്തിഹത്യക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ സ്വന്തം അണികളെ നിയന്ത്രിക്കാൻ കൂടി സിപിഐ എം തയ്യാറാകണമായിരുന്നു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകർ പോലും സൈബർ ആക്രമണം നേരിടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.

Story Highlights: v muraleedharan against ldf and udf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here