അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെതിരായി അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് ഷിബുവാണ് അറസ്റ്റിലായത്. കണ്ണൂര്‍ കേളകം സ്വദേശി അബ്ദുള്‍ റഹ്മാന്, കോവളം സ്വദേശി സുഭാഷ് എന്നിവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അേന്വഷണം നടക്കുന്നത്. തൃക്കാക്കര എസിപിക്കാണ് അന്വേഷണ ചുമതല.
അതേസമയം വിഡിയോ പ്രചാരണത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് തള്ളിപറഞ്ഞു. വിഡിയോയെ ജനം തള്ളിപ്പറയുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും പ്രതികരിച്ചു. അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. വ്യാജ വിഡിയോ ഉണ്ടാക്കിയവരെ ശിക്ഷിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ വാദം തള്ളിയ മന്ത്രി പി രാജീവ്, അശ്ലീലവീഡിയോ പ്രചരിപ്പിക്കാന്‍ വി ഡി സതീശന് അംഗീകാരം നല്‍കുകയാണെന്ന് കുറ്റപ്പെടുത്തി. വിഡിയോ പ്രചാരണം തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ബാധിക്കില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
Story Highlights: video against jo joseph one more arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here