Advertisement

എ എൻ രാധാകൃഷ്ണനെ കേരള നിയമസഭയിലെത്തിക്കും; ശോഭ സുരേന്ദ്രൻ

May 29, 2022
2 minutes Read
sobha
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എഎൻ രാധാകൃഷ്ണനെ കേരള നിയമസഭയിലെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാണ് തൃക്കാക്കരയിൽ ചർച്ചയാകുന്നതെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഭീകരവാദികൾക്കെതിരായ പിസി ജോർജിന്റെ നിലപാടിനെയാണ് ബിജെപി പിന്തുണച്ചത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ സർക്കാർ ഒരു പരിശോധനയും നടത്തിയിട്ടില്ല. വിദ്വേഷ മുദ്രാവാക്യം നടത്തിയ കൊച്ചുകുട്ടിയോട് തിരിച്ചും മറിച്ചും ചോദിച്ചിട്ടും അതി​ഗംഭീര പ്രകടനമാണ് നടത്തുന്നത്. ഭീകരവാദ നിലപാടിനെതിരായ പോരാട്ടം കേരളത്തിന്റെ മണ്ണിൽ തുടരും. ഇത്തവണ വിജയം നേടാനുള്ള പ്രവർത്തനമാണ് ബിജെപി നടത്തുന്നത്. ഇടതുപക്ഷക്കാർ പോലും എഎൻ രാധാകൃഷ്ണന് വോട്ടുകൊടുക്കുമെന്നും അവർ വ്യക്തമാക്കി.

തൃക്കാക്കരയില്‍ ബിജെപി ഓഫീസ് സന്ദർശിച്ച ഉമ തോമസിന്റെ പ്രവർത്തിക്ക് പിന്നിൽ സിപിഐഎം ഗൂഢാലോചനയാണ്. ദൃശ്യങ്ങൾ ആദ്യമെത്തിയത് സിപിഐഎം കേന്ദ്രങ്ങളിലാണ്. ഇതുവഴി ബിജെപിയെ ചെളി വാരിയെറിയാനാണ് ശ്രമമെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പിന്റെ ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുകയാണ്. പി.സി ജോർജിന്റെ വിദ്വേഷപ്രസംഗവും, പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ കൊലവിളി മുദ്രാവാക്യവും ഉണ്ടാക്കിയ അടിയൊഴുക്കുകൾ വോട്ടാക്കാനുള്ള തത്രപ്പാടിലാണ് മുന്നണികൾ.

Read Also: തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം: പിസി ജോര്‍ജ്ജും മണ്ഡലത്തിൽ

സ്ഥാനാർത്ഥികൾ രാവിലെ മുതൽ റോഡ് ഷോയിലായിരിക്കും. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളാണ്. അതിനെ തകർക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നുവെന്ന തോന്നലിലാണ് യു.ഡി.എഫും കോൺഗ്രസും നീങ്ങുന്നത്. പി.ടി തോമസിനോടുള്ള സഹതാപം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ്.

വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോൾ സ്ഥാനാർത്ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്. പരമ്പരാഗത വോട്ട് ബാങ്ക് കാക്കുന്നതിനൊപ്പം ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷ വോട്ട് ബാങ്കുകളിലേക്ക് കടന്നുകയറാനാണ് ഇടതുമുന്നണി ആദ്യം ശ്രമിച്ചത്. ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന എതിരാളികളുടെ പ്രചാരണം നേട്ടമാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

Story Highlights: AN Radhakrishnan to be elected to Kerala Legislative Assembly; Sobha Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement