Advertisement

വിവാദങ്ങളില്‍ പതറിയിട്ടില്ല; തൃക്കാക്കരയിലൂടെ എല്‍ഡിഎഫ് നൂറു തികയക്കുമെന്ന് ഉറപ്പാണെന്ന് ജോ ജോസഫ്

May 29, 2022
Google News 2 minutes Read

തൃക്കാക്കരയിൽ തന്റെ വിജയം ഉറപ്പെന്ന് എൽ ഡി എഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ്. തെരഞ്ഞെടുപ്പിലുയര്‍ന്ന വിവാദങ്ങളില്‍ പതറിയിട്ടില്ല. വിവാദങ്ങള്‍ കുടുംബത്തെയും കുട്ടികളെയും ബാധിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് പ്രതികരിച്ചത്. ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം ഉയർന്നു. താൻ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതൽ വിവാദങ്ങൾ സൃഷ്ടിച്ചു. എന്നാൽ പാർട്ടിയും മുന്നണിയും മികച്ച പ്രവർത്തനം നടത്തി. തികഞ്ഞ വിജയ പ്രതീക്ഷയെന്നും ഡോ.ജോ ജോസഫ് പറഞ്ഞു.(jojoseph about thrikkakara bypoll)

Read Also: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

ജയിക്കുമെന്ന ആത്മവിശ്വാസത്തിന് ഒരു കുറവുമില്ലെന്നും തൃക്കാക്കരയിലൂടെ എല്‍ഡിഎഫ് നൂറു തികയക്കുമെന്ന് നൂറുശതമാനം ഉറപ്പാണെന്നും ജോ ജോസഫ് പറഞ്ഞു. എന്നാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടാനാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് അറിയിച്ചു. നൂറുശതമാണ് ആത്മവിശ്വാസത്തിലാണ്. തൃക്കാക്കരയിൽ ചർച്ച ചെയ്യേണ്ടത് രാഷ്ട്രീയമായിരുന്നു. എന്നാൽ ചർച്ചയായത് വ്യക്തിഹത്യയാണ്. രാഷ്ട്രീയത്തിൽ മതം കലർത്തേണ്ടതില്ല. മതത്തിന് അതീതമായ പിന്തുണയുണ്ടാകുമെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.

അതേസമയം തൃക്കാക്കരയിൽ എൻ ഡി എ വൻ വിജയം നേടുമെന്ന് സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ. ഇനിയുള്ളത് താമരക്കാലം. സംസ്ഥാന നേതാക്കൾ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചത് ഗുണം ചെയ്യും. തൃക്കാക്കരയിൽ വർഗീയതയുണ്ടാക്കാൻ ശ്രമിക്കുനത് പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ശ്രമിക്കുകയാണ്. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നും എ .എൻ.രാധാകൃഷ്ണൻ പറഞ്ഞു.

Story Highlights: jojoseph about thrikkakara bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here